ഭാവി തലമുറകള്‍ക്ക് മരണമല്ലാതെ മറ്റൊന്നും ഈ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നില്ല…!!! ഗാസയിൽ വംശീയ ഉന്മൂലനമാണ് ഇസ്രയേൽ നടത്തുന്നത്…!!! പ്രതികരിക്കാന്‍ തയ്യാറാവൂ എന്ന് ബോളീവുഡ് താരമായ കല്‍കി

വടക്കന്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി ബോളീവുഡ് താരമായ കല്‍കി കൊച്ലിന്‍. വംശീയ ഉന്മൂലനമാണ് ഇവിടെ നടക്കുന്നതെന്ന് കല്‍കി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇവിടെ നടക്കുന്ന ഭീകരത അവസാനിപ്പിക്കാന്‍ വേണ്ട ഇടപെടലുകള്‍ ഉണ്ടാവണമെന്നും കല്‍കി ആവശ്യപ്പെട്ടു.

“വടക്കന്‍ ഗാസയെ ശൂന്യമാക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ വംശീയ ഉന്മൂലനമാണ്. ഇസ്രയേലിന്റെയും പലസ്തീന്റെയും ഭാവി തലമുറകള്‍ക്ക് മരണമല്ലാതെ മറ്റൊന്നും ഈ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നില്ല. ഇക്കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവൂ… സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ക്കപ്പുറത്ത് നിങ്ങളുടേതായ അന്വേഷണങ്ങള്‍ നടത്തു”. ഈ ഭീകരത അവസാനിപ്പക്കാനായി ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കാന്‍ തയ്യാറാവണമെന്നും കല്‍കി കുറിച്ചു.

“ഒരു വര്‍ഷമായി അവിടെ നടക്കുന്ന കാര്യങ്ങളിലൊന്നും ഒരു മാറ്റവുമില്ല. പക്ഷെ ആ സമയത്തും ഇവിടെ നടക്കുന്ന വാശിയേറിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ കണ്ട് മനംമടത്തും ദേഷ്യപ്പെട്ടും വിഷാദത്തിലകപ്പെട്ടും ഇരിക്കുകയാണ് ഞാന്‍. മനുഷ്യര്‍ സംഘടിതരായി പീഡിപ്പിക്കപ്പെടുകയാണ്, അപമാനിക്കപ്പെടുകയാണ്, തീകൊളുത്തപ്പെടുകയാണ്, കൊലപ്പെടുത്തപ്പെടുകയാണ്… ഈ വെര്‍ച്വല്‍ ലോകത്ത് നിന്നിറങ്ങി നിങ്ങളുടെ മനുഷ്യത്വം കണ്ടെത്തി അതിലുറച്ചു നില്‍ക്കൂ”, കല്‍കിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി; സൗജന്യ ചികിത്സ ജന്മനാ ഹൃദ്രോഗമുള്ള 50,000 കുട്ടികൾക്കും..!!, 50,000 സ്ത്രീകൾക്ക് സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവയുടെ സൗജന്യ പരിശോധനയും ചികിത്സയും..!!

നൂറുകോടി കൊടുത്താൽ ഒന്നുകില്‍ മുഖ്യമന്ത്രിയാകണം… അല്ലെങ്കില്‍ 200 കോടി കിട്ടുന്ന ഏതെങ്കിലും വകുപ്പ് കിട്ടണം..!!! മുഖ്യമന്ത്രിയെ നേരിട്ട് പോയിക്കണ്ടാല്‍ മതി.., അതിന് തനിയ്ക്ക് അപ്പോയിന്‍മെന്റിന്റെ ആവശ്യമില്ല…!!! തോമസ് കെ. തോമസ് എംഎൽഎ…

ഗള്ളി ബോയ്സ്, യേ ജവാനി ഹെ ദിവാനി, സിന്ദഗി ന മിലേഗി ദൊബാര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് കല്‍കി. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള കല്‍കി നേരത്തെയും നിരവധി സാമൂഹിക വിഷയങ്ങളിലെ തന്റെ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാൻ–ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള മൊജ്താബ ഖമനയി ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി..? പരമോന്നത നേതാവ് രോഗബാധിതൻ..? ഇറാനിൽ ചർച്ചകൾ സജീവം..!!

ആയത്തുല്ല അലി ഖമനയിയുടെ ഹീബ്രു എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു..!!! ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രധാന അക്കൗണ്ടിനു പുറമെ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7