ഇസ്രയേലിനെതിരേ ഇറാഖി സായുധസംഘവും…!!! ഡ്രോൺ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു…!! 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രായേലിൻ്റെ സ്ഥിരീകരണം…; തിരക്കേറിയ മസ്നാ ബോർഡർ ക്രോസിങ് ഇസ്രയേൽ ബോംബിട്ടു തകർത്തു

ജറുസലേം: ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധ സംഘടനയുടെ ‍ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു.

ബറ്റാലിയനിലെ സിഗ്നൽ ഓഫിസർ കേഡറ്റായ ഡാനിയൽ അവീവ് ഹൈം സോഫർ (19), ബറ്റാലിയനിലെ ഐടി സ്പെഷ്യലിസ്റ്റായ ടാൽ ഡ്രോർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ‍ഡ്രോണുകളാണ് ഇറാഖി സായുധസംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇതിൽ ഒരെണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തിരുന്നു. മറ്റൊരു ‍‍ഡ്രോണാണ് വടക്കൻ ഗോലാൻ കുന്നിലെ ഇസ്രയേൽ സൈനിക താവളത്തിൽ പതിച്ചത്.

ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേൽ ആക്രമിച്ചേക്കും..!!! ഹമാസ് സായുധസംഘം ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ വാർഷികമായ ഒക്ടോബർ ഏഴിന് തിരിച്ചടിയെന്ന് സൂചന..!!

മനാഫിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കും…!! മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല…!! യുട്യൂബ് ചാനലിൽ അപകീർത്തിപ്പെടുത്തുന്നത് ഒന്നും കണ്ടെത്തിയില്ല…!!!

അർജുൻ അപകടത്തിൽ പെടുന്നതിന് രണ്ടുദിവസം മുന്നേ അമ്മ മരിച്ചു, എന്നിട്ടും ഞാൻ തെരച്ചിലിന് വന്നു..!!! എനിക്ക് ഒരു ഇൻഷുറൻസ് പോലും ഇല്ല…!!

അതേസമയം പതിനായിരങ്ങൾ പലായനം തുടരുന്നതിനിടെ, ഇന്നലെയും ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ജനവാസമേഖലകളിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയുടെ പിൻഗാമിയാകുമെന്ന കരുതപ്പെടുന്ന ഹാഷിം സഫീയുദ്ദീനെയും വധിച്ചെന്ന് അഭ്യൂഹമുണ്ട്. വ്യാഴാഴ്ചത്തെ ബെയ്റൂട്ട് ആക്രമണത്തിൽ ഹിസ്ബുല്ലയുടെ വാർത്താവിനിമയ ശൃംഖലയുടെ മേധാവി മുഹമ്മദ് റഷീദ് സഫാഖി കൊല്ലപ്പെട്ടു.

നാല് ദിവസംകൊണ്ട് ഹിസ്ബുല്ലയുടെ 250 സായുധസേനാംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ..!! ണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും തകർത്തു…

ബെയ്റൂട്ടിൽനിന്ന് 50 കിലോമീറ്റർ അകലെ ലബനൻ–സിറിയ അതിർത്തിയിലെ തിരക്കേറിയ മസ്നാ ബോർഡർ ക്രോസിങ് ബോംബിട്ടു തകർത്തു. സിറിയയിൽനിന്ന് ഹിസ്ബുല്ലയ്ക്ക് ആയുധങ്ങളെത്തിച്ചിരുന്ന ഇവിടത്തെ തുരങ്കം തകർത്തെന്ന് ഇസ്രയേൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലബനനിൽ നിന്ന് 4 ലക്ഷത്തിലേറെപ്പേരാണ് ഈ റോഡിലൂടെ സിറിയയിലേക്കു പലായനം ചെയ്തത്. കരയാക്രമണം തുടങ്ങിയതിനുശേഷം ബറ്റാലിയൻ കമാൻഡർമാർ ഉൾപ്പെടെ 250 ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ലബനൻ സർക്കാർ ഒരുക്കിയ 900 അഭയകേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞതോടെ ആളുകൾ പാർക്കിലും തെരുവിലുമാണ് ഉറങ്ങുന്നത്. അതിനിടെ, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ബെയ്റൂട്ടിലെത്തി.

അമേരിക്ക പേപ്പട്ടി.., ഇസ്രയേൽ രക്തരക്ഷസ്…!! ഹമാസിനെയോ ഹിസ്ബുല്ലയേയോ ഒരു തരത്തിലും ജയിക്കാൻ ഇസ്രയേലിന് കഴിയില്ല..!!! നസ്റല്ലയുടെ ആത്മാവ് നമുക്കൊപ്പം ഉണ്ടാകും…, ‘ഞങ്ങൾ നിങ്ങൾക്കൊപ്പം’ മുദ്രാവാക്യവുമായി ആയിരങ്ങൾ..!!! 5 വർഷത്തിന് ശേഷം ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകി…

ടെഹ്റാനിൽ മൊസല്ല മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പ്രസംഗിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, ഇറാൻ സൈന്യം ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണങ്ങളെ പ്രശംസിച്ചു. ആവശ്യമെന്നു കണ്ടാൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നും മുന്നറിയിപ്പു നൽകി. 5 വർഷത്തിനിടെ ഇതാദ്യമാണു ഖമനയി ടെഹ്റാനിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പ്രസംഗിക്കുന്നത്. പള്ളിയെ കൂറ്റൻ പലസ്തീൻ പതാകകൊണ്ട് അലങ്കരിച്ചിരുന്നു. ലബനനിലെയും പലസ്തീനിലെയും പോരാളികൾ ചിന്തുന്ന രക്തം ഇറാൻ ജനതയുടെ നിശ്ചയദാർഢ്യത്തെ ദുർബലമാക്കുകയല്ല ബലപ്പെടുത്തുകയാണെന്നും ഇസ്രയേലിന്റെ സംരക്ഷണം എന്ന പേരുപറഞ്ഞ് മധ്യപൂർവദേശത്തെ വിഭവങ്ങൾ കവർച്ച ചെയ്യുകയാണ് യുഎസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യമെന്നും ഖമനയി പറഞ്ഞു.

അൻവർ ആഫ്രിക്കയിൽ 4000 കോടി രൂപ നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണെന്ന് ശോഭാ സുരേന്ദ്രൻ…!!! പിണറായി വിജയൻ്റെ പ്രേമ ഭാജനമാണ് വി.ഡി.സതീശൻ..!!! ഇടയ്ക്കിടെ കത്തയക്കും..!! വിഷയങ്ങൾ വഴിതിരിച്ചുവിടാനുള്ള കാര്യമാണ് കത്തിൽ ഉണ്ടാവുക…

അതേസമയം, പലസ്തീനിൽ വെസ്റ്റ്ബാങ്കിലെ തുൽകരിം അഭയാർഥിക്യാംപിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 41,802 പലസ്തീൻകാർ കൊല്ലപ്പെട്ടു. 96,844 പേർക്കു പരുക്കേറ്റു.

Drone Attack Kills Two Israeli Soldiers in Golan Heights Iraqi Group Claims Responsibility israel IranLebanon World News Iraq pathram onine latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7