കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും പിവി അൻവറിനെയും വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വി ഡി സതീശന്റെ കഴിവുകേട് കൊണ്ട് മാത്രം ആണ് പിണറായി വിജയൻ സുഖിച്ചു വാഴുന്നതെന്നും കള്ളന്മാരുടെ നേതാവ് ആണ് പിണറായി വിജയനെന്ന് ശോഭാ സുരേന്ദ്രൻ വിമർശിച്ചു.
പിണറായി വിജയൻ എന്ത് പി.ആർ. ഏജൻസി നടത്തിയിട്ടും കാര്യമില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ്റെ പ്രേമ ഭാജനമാണ് വി.ഡി.സതീശൻ. പിണറായി ഇടയ്ക്കിടെ വി.ഡി. സതീശന് കത്തയക്കും. വിഷയങ്ങൾ വഴിതിരിച്ചുവിടാനുള്ള കാര്യമാണ് ആ കത്തിൽ ഉണ്ടാവുക. അങ്ങനെ ഒന്നാണ് പൂരം കലക്കിയതിനെ കുറിച്ചുള്ള സതീശന്റെ കഥയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പി.വി.അൻവർ ആഫ്രിക്കയിൽ 4000 കോടി രൂപ നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. ആ തുക ആരുടേതാണെന്ന് ശോഭ ചോദിച്ചു. പിണറായി വിജയനും പി.വി.അൻവറും കെ.ടി. ജലീലുമെല്ലാം ചേരുന്നതാണ് കള്ളക്കടത്ത് സംഘമാണെന്ന് ശോഭാ സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു.
BJP Leader Sobha Surendran against CM Pinarayi Vijayan
bjp Cm Pinarayi Vijayan pv anvar sobha surendran