ന്യൂഡൽഹി: ലോകത്തെയാകെ ബാധിക്കുന്ന റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം നീണ്ടുപോകുന്നത് തടയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നയതന്ത്ര നീക്കങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. ആഗോള തലത്തിൽ ഇന്ത്യ ഒരു സുപ്രധാന മധ്യസ്ഥനായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മൂന്ന് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി മോദി നടത്തിയ സമീപകാല ഉക്രെയ്ൻ സന്ദർശനം, വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടു. വേർതിരിച്ച് നിൽക്കുന്ന ആഗോള ശക്തികൾക്കിടയിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ നിലനിർത്താനുള്ള നരേന്ദ്രമോദി നടത്തിയ പ്രവർത്തനങ്ങൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ അദ്ദേഹത്തിൻ്റെ കഴിവിലുള്ള വിശ്വാസം പതിന്മടങ്ങ് വർദ്ധിപ്പിച്ചു.
സങ്കീർണ്ണവും പലപ്പോഴും അസ്ഥിരവുമായ ലോകരാഷ്ട്രീയത്തിൽ ഇന്ത്യ പ്രധാന ശക്തിയായി മാറുകയാണ് എന്നതിൽ സംശയമില്ല. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡമിർ പുടിൻ, ഉക്രേനിയൻ പ്രസിഡൻ്റ് വ്ലോഡൈമർ സെലെൻസ്‌കി എന്നിവരുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചകള്‍ ലോകരാഷ്ട്രങ്ങൾ ഏറെ സൂക്ഷ്മമായാണ് നിരീക്ഷിച്ചത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയും ആറാഴ്ചയ്ക്കുള്ളില്‍ റഷ്യയിലേക്കും ഉക്രെയ്നിലേയ്ക്കും നടത്തിയ തുടര്‍ച്ചയായുള്ള സന്ദര്‍ശനങ്ങളും ഇത് തെളിയിക്കുന്നു.
മോദിയുടെ നയതന്ത്ര ഇടപെടൽ
ഉക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം ലോക നേതാക്കളും ഉക്രെയ്നിനൊപ്പം നിൽക്കുകയും റഷ്യയെ ആക്രമണകാരിയാണെന്ന് മുദ്രകുത്തുകയുമാണ് ചെയ്തത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സാഹചര്യത്തില്‍ സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളുമായുള്ള മോദിയുടെ നയതന്ത്ര ഇടപെടലാണ് ഇവിടെ പ്രധാനം. അന്താരാഷ്ട്ര ബന്ധങ്ങള്‍, രാജ്യത്തിന്റെ താൽപ്പര്യം, സമാധാനം തുടങ്ങിയ വിവിധ മേഖലകളില്‍ വേരൂന്നിക്കൊണ്ടുള്ള ഇന്ത്യയുടെ സൂക്ഷ്മമായ സമീപനം ഈ കൂടിക്കാഴ്ചകളിലൂടെ വ്യക്തമാക്കപ്പെട്ടു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുകയും യുക്രെയ്‌നിന് ശക്തമായ പിന്തുണ നൽകുകയും ചെയ്തു. ഈയൊരു നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് പുടിനും സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിക്കാഴ്ച നടത്തുന്നത്. പല ലോക രാജ്യങ്ങളുടെയും ആവശ്യം ഇന്ത്യയും അവരുടെ നിലപാടിന് ഒപ്പം നിൽക്കണമെന്നായിരുന്നു. സമ്മർദം ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ സമീപനം വളരെ വ്യത്യസ്തമായിരുന്നു. ഇരുപക്ഷത്തെയും അകറ്റുന്നത് ഒഴിവാക്കിക്കൊണ്ടുള്ള ശ്രദ്ധാപൂർവ്വമായ നയം ഇന്ത്യ സ്വീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പുടിനും സെലൻസ്‌കിയുമായും കൂടിക്കാഴ്‌ച നടത്തുന്നത് ഒരു നയതന്ത്രപരമായ നീക്കം മാത്രമല്ല. സംഘർഷം തുടരുന്ന രണ്ട് രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഒരു മധ്യസ്ഥനെന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് ലോകത്തിന് മുന്നിൽ തെളിയിക്കാൻ മോദിക്ക് കഴിഞ്ഞു.
ഇരു നേതാക്കളുമായും ബന്ധം പുലർത്തുകയും സന്ദശനം നടത്തുകയം ചെയ്യുന്നതോടെ ഇന്ത്യയുടെ ദീർഘകാല മുഖമുദ്രയായ ചേരിചേരാ നയവും സമാധാന താല്‍പര്യവും ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും മോദിയിലൂടെ വ്യക്തമാകുന്നു. ഈ നീക്കം ഇന്ത്യയുടെ ആഗോള പ്രസക്തി മെച്ചപ്പെടുത്തുക മാത്രമല്ല, ആഗോള സുരക്ഷയ്ക്ക് നിർണായകമായ ഒരു മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള വഴികൾ തുറക്കുന്നതിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ റഷ്യ, ഉക്രൈൻ ബന്ധം
ഇന്ത്യയും റഷ്യയും 70 വർഷത്തിലേറെ നീണ്ട ബന്ധമുണ്ട്. പ്രതിരോധ ഇറക്കുമതികള്‍ മുതൽ തന്ത്രതന്ത്രപരമായ പങ്കാളിത്തം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴമേറിയതാണ്. ചരിത്രപരമായി തന്നെ ശക്തമായ ബന്ധം വെച്ച് പുലർത്തുന്നുണ്ട്.
1971-ല്‍ ഒപ്പുവച്ച ഇന്ത്യ-സോവിയറ്റ് സമാധാന ഉടമ്പടി, സൗഹൃദം, സഹകരണം എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തില്‍ വേരൂന്നിയ ബന്ധത്തിന്റെ തെളിവാണ്. പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് സൈനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും നല്‍കുന്ന നിര്‍ണായക പ്രതിരോധ പങ്കാളിയാണ് റഷ്യ. മറുവശത്ത്, സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം പ്രതിരോധം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ ഒരു പ്രധാന പങ്കാളിയാണ് ഉക്രെയ്ന്‍.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷകാലത്ത് ഈ ബന്ധങ്ങള്‍ നാവിഗേറ്റ് ചെയ്യുന്നത് ഒരു വലിയ വെല്ലുവിളിയാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ നിലപാടെടുക്കാന്‍ മറ്റ് രാഷ്ട്രങ്ങളെ സമ്മര്‍ദത്തിലാക്കിയപ്പോള്‍ ചര്‍ച്ചയ്ക്കും സമാധാനത്തിനും വേണ്ടി വാദിക്കുന്ന നിഷ്പക്ഷ നിലപാടാണ് ഇന്ത്യ പുലര്‍ത്തിയത്. റഷ്യയെ ഒറ്റപ്പെടുത്താനുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ വിസമ്മതിച്ച മോദി സര്‍ക്കാര്‍ റഷ്യയുമായും ഉക്രെയ്‌നുമായും ഇടപഴകുന്നത് തുടരുകയാണ്. പാശ്ചാത്യ ഉപരോധങ്ങള്‍ അവഗണിച്ച് ക്രൂഡ് ഓയില്‍ വാങ്ങുന്നതുള്‍പ്പെടെ റഷ്യയുമായി ഇന്ത്യ നടത്തുന്ന വ്യാപാര ഇടപാടുകള്‍ ഇതിന് ഉദാഹരണമാണ്.
അതേസമയം അമേരിക്കയുമായുള്ള ബന്ധവും ഇതിനിടയില്‍ ശക്തമായ നിലയില്‍ തന്നെ വളർത്തിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. പ്രത്യേകിച്ച് വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ. ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങാതെ, സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ മേഖലയില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങള്‍ക്കുള്ള തെളിവാണ് ഒരേ സമയം തന്നെ ഈ രണ്ട് രാജ്യങ്ങളുമായും ശക്തമായ ബന്ധം സ്ഥാപിക്കാന്‍ സാധിച്ചത്. ഉക്രൈൻ സംഘർഷത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിട്ടും റഷ്യയും യുഎസുമായുള്ള ബന്ധം നിലനിർത്താനും ശക്തിപ്പെടുത്താനും കഴിഞ്ഞതും പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധേയമായ നയതന്ത്ര നേട്ടമാണ് എന്നതില്‍ സംശയമില്ല. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നതിനിടയിൽ, യുഎസുമായുള്ള പ്രതിരോധ, സാമ്പത്തിക പങ്കാളിത്തവും ഇന്ത്യ വിപുലീകരിച്ചു.
സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും എല്ലാ കക്ഷികളുമായും ഇടപഴകാനുള്ള സന്നദ്ധതയും സൂചിപ്പിക്കുന്നതായിരുന്നു മോദിയുടെ ഉക്രെയ്ന്‍ സന്ദര്‍ശനം. റഷ്യയിലും ഉക്രെയ്നിലും അദ്ദേഹത്തിന് ലഭിച്ച സ്വീകരണം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വിടവ് നികത്താന്‍ കഴിയുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ അതുല്യമായ സ്ഥാനത്തെ എടുത്തുകാണിക്കുന്നു. ഇരു രാജ്യങ്ങളിലും ഇത്രയും ഊഷ്മളമായ സ്വീകരണം ഉറപ്പാക്കാന്‍ മോദിക്ക് സാധിച്ചു എന്നത് അന്താരാഷ്ട്ര വേദിയില്‍ മോദിക്ക് ലഭിക്കുന്ന ആദരവ് ഉയര്‍ത്തിക്കാട്ടുന്നു.
സോഷ്യല്‍ മീഡിയയിലും
മോദിയുടെ ഉക്രെയ്ന്‍ സന്ദര്‍ശനം സോഷ്യല്‍ മീഡിയയിലും വലിയ ചർച്ചയാകുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉടലെടുത്ത പരിഹാസമായ ‘പാപ്പാ നേ വാര്‍ റുക്വാ ദി’ (പാപ്പാ യുദ്ധം അവസാനിപ്പിച്ചു) എന്ന വാചകം ഇത്തവണ മറ്റൊരു തരത്തില്‍ പ്രചരിപ്പിക്കപ്പെടുകയാണ്. ‘മോദി ജി യഥാര്‍ത്ഥത്തില്‍ ഒരു ആഗോള നേതാവാണ്’, ‘സമാധാന സൃഷ്ടാവ് എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ ദൃഢമായിരിക്കുന്നു’ എന്നിങ്ങനെയുള്ള അഭിപ്രായങ്ങളോടെ അദ്ദേഹത്തിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് എക്‌സ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
മറുവശത്ത് വിമര്‍ശകര്‍ ‘ഈ സന്ദര്‍ശനം ഒരു പിആര്‍ വര്‍ക്ക് മാത്രമാണോ?, മോദിയുടെ സന്ദര്‍ശനം എന്തെങ്കിലും പ്രത്യക്ഷമായ സ്വാധീനം ചെലുത്തുമോ എന്ന സംശയവും ഉന്നയിക്കുന്നു. സമാധാനത്തിന് വേണ്ടി മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ എന്ത് മൂര്‍ത്തമായ നടപടികളാണ് സ്വീകരിക്കുന്നത് എന്നും ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ പുടിനേയും സെലെന്‍സ്‌കിയേയും കാണാനും സംസാരിക്കാനും മറ്റൊരു ആഗോള നേതാവിനും സാധിച്ചിട്ടില്ല എന്നത് വ്യക്തമാണ്. ആഗോള സമാധാനത്തിന്റെ വക്താവ് എന്ന നിലയില്‍ ഇന്ത്യയുടെ പങ്കും സ്ഥാനവും ഉറപ്പിക്കുന്നതാണ് ഇത്.
സമാധാന സൃഷ്ടാവ് (ദി പീസ് മേക്കർ)
റഷ്യയുമായും ഉക്രെയ്‌നുമായും ഇടപഴകാനുള്ള മോദിയുടെ ശ്രമങ്ങളും സംഭാഷണത്തിനും സമാധാനത്തിനും ഊന്നല്‍ നല്‍കുന്നതും ഇന്ത്യയെ യുദ്ധത്തിലെ മധ്യസ്ഥനായി പ്രതിഷ്ഠിച്ചേക്കാം. ഇന്ത്യയുടെ ചേരിചേരാ നയവും നിലവിലെ നിഷ്പക്ഷ നിലപാടും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിശ്വാസ്യത നല്‍കുന്നു. കൂടാതെ, ആഗോളതലത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും റഷ്യയിലെയും ഉക്രെയ്നിലെയും നേതാക്കളുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധവും ഇരുപക്ഷത്തെയും ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരുന്നതില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ ഇന്ത്യയെ പ്രാപ്തരാക്കും.
ഇന്ത്യയുടെ തന്ത്രപരമായ സ്വാതന്ത്ര്യം
തന്ത്രപരമായ സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള മോദിയുടെ കഴിവാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. റഷ്യയുമായി ഇന്ത്യയ്ക്ക് അടുത്ത ബന്ധവും സാമ്പത്തിക ഇടപെടലുകളും ഉണ്ടായിരുന്നിട്ടും അമേരിക്കയുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാന്‍ മോദിക്ക് കഴിഞ്ഞു. ഒരു ശക്തിയുമായി വളരെ അടുത്ത് ചേരുന്നത് പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് അകന്നുപോകുന്നതിലേക്ക് നയിക്കുന്നതാണ് നിലവിലെ ഭൗമരാഷ്ട്രീയ കാലാവസ്ഥ. അതിനാല്‍ തന്നെ ഈ സന്തുലിത പ്രവര്‍ത്തനം ചെറിയ കാര്യമല്ല. ദ്വന്ദ്വ സംഘട്ടനത്തിലേക്ക് ആകര്‍ഷിക്കപ്പെടാതെ പരമാധികാരം സ്ഥാപിക്കാനും ദേശീയ താല്‍പ്പര്യങ്ങള്‍ പിന്തുടരാനും മോദിയുടെ നയതന്ത്രം ഇന്ത്യയെ അനുവദിച്ചു.
വാ തുറക്കാനാവാതെ പ്രതിപക്ഷം
മോദിയുടെ സന്ദര്‍ശനം വ്യാപകമായ ശ്രദ്ധ നേടിയപ്പോള്‍ പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ്, ഏറെക്കുറെ നിശബ്ദത പാലിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ‘പാപ്പ നേ വാര്‍ റുക്വാ ദി’ എന്ന പരിഹാസത്തോടെ സ്വീകരിച്ച ആക്രമണാത്മക നിലപാട് കണക്കിലെടുക്കുമ്പോള്‍ കോൺഗ്രസിൻ്റെ പ്രതികരണമില്ലായ്മ, മോദിയുടെ നയതന്ത്രജ്ഞത മുറുകെപ്പിടിക്കുന്നതിൻ്റെ അംഗീകാരമായി കണക്കാക്കാം.
Notice PM Modi keeps his hand on Zelensky’s shoulder throughout the video. He appears like an elder brother comforting him.
The personal touch in Modiji’s Diplomacy 🫰🏻 pic.twitter.com/CCtF9LibY9
— Mohit Babu 🇮🇳 (@Mohit_ksr) August 23, 2024