ജോയിയുടെ മൃതദേഹം കണ്ടെത്തി; ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്

ആമയിഴഞ്ചാൻ തോടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പ് ശ്രീചിത്രാ ഹോമിന്റെ പുറകിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തദേഹം ജോയ് യുടേതാണെന്ന് സ്ഥിരീകരിച്ചു. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ജോയ് യുടെ മൃതദേഹം കിട്ടിയത്.

മനുഷ്യ വിസർജ്യം വരെ കയ്യിൽ കിട്ടി; തിരച്ചിൽ തുടരുന്നു,​ നേവി സംഘവും എത്തി

മൃതദേഹം ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തി ആംബുലൻസിലേക്ക് മാറ്റി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട്ടിൽ നാവികസേനയുടെ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ശ്രീചിത്രാ ഹോമിന് പുറകിലാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട് ഒഴുകുന്നത് ഇതുവഴിയാണ്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്.

പച്ചക്കള്ളമാണ് മേയർ പറഞ്ഞത്; ആര്യാ രാജേന്ദ്രനെതിരേ റെയിൽവേ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7