ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’ന്റെ ഭാ​ഗമാവാൻ പ്രേക്ഷകർക്ക് അവസരം ! ‘മിണ്ടാതെ’ ​ഗാനത്തിന് ചുവടുവെച്ച് റീൽസ് കോബറ്റീഷനിൽ പങ്കെടുക്കൂ…

ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ സിനിമയാണ് വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌കർ’. ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ ആദ്യ ​ഗാനം ‘മിണ്ടാതെ’ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. വൈശാഖ് സുഗുണൻ വരികൾ ഒരുക്കിയ ​ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാഷ് കുമാർ സംഗീതം പകരുന്ന ഈ ചിത്രം 2024 സെപ്റ്റംബർ 27ന് തീയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായ് ചിത്രത്തിന്റെ ഭാഗമാവാൻ പ്രേക്ഷകർക്കൊരു സുവർണ്ണാവസരം നൽകിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതിനായ് ചെയ്യേണ്ടത് ഇത്രമാത്രം, ‘മിണ്ടാതെ’ ​ഗാനത്തിന് ചുവടുവെച്ച് #Mindathe & #LuckyBaskhar എന്നീ ഹാഷ്ടാ​​​ഗുകളോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത് റീൽസ് കോബറ്റീഷനിൽ പങ്കെടുക്കുക.

‘ലക്കി ഭാസ്‌കർ’ പാൻ ഇന്ത്യൻ ചിത്രമാണ് എന്നതിനാൽ അതത് ഭാഷകളിലെ ​ഗാനത്തിന്റെ പേരും ഹാഷ്ടാ​ഗും വ്യത്യസ്തമാണ്. മലയാളത്തിൽ #Mindathe & #LuckyBaskhar എന്നാണെങ്കിൽ തെലു​ഗിൽ #SrimathiGaru & #LuckyBaskhar, തമിഴിൽ #Kolladhey & #LuckyBaskhar, ഹിന്ദിയിൽ #Naaraazgi & #LuckyBaskhar എന്നുമാണ് ഹാഷ്ടാ​ഗുകൾ നൽകേണ്ടത്.

സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികയായ് മീനാക്ഷി ചൗധരിയാണ് എത്തുന്നത്. തെലുഗു, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കർ’.

ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7