കോൺഗ്രസിന് അംബാനിയും അദാനിയും ടെമ്പോ വാഹനത്തിൽ കള്ളപ്പണം നൽകിയെന്നും അതിനാലാണ് ഇപ്പോൾ രാഹുൽ ഗാന്ധി അവർക്കെതിരെ സംസാരിക്കാത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് അതേനാണയത്തിൽ തിരിച്ചടിക്കുന്ന രാഹുലിന്റെ വീഡിയോ വൈറലാകുകയാണ്.
50 വർഷത്തേക്ക് ഏഴ് എയർപോർട്ടുകളാണ് ബിജെപി സർക്കാർ അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയിരിക്കുന്നത്. ഇതിന് പകരമായി മോദിക്ക് എത്ര ടെമ്പോ വാനിലാണ് കൈക്കൂലി ലഭിച്ചത് എന്ന ചോദ്യമാണ് രാഹുൽഗാന്ധിയുടെ വീഡിയോയിൽ ഉള്ളത്. പ്രധാനമന്ത്രിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ വീഡിയോ അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള ലഖ്നൗ എയർപോർട്ടിൽ വച്ചാണ് എടുത്തിരിക്കുന്നത് എന്നതാണ് രസകരമായ സംഭവം.
ഈ വിമാനത്താവളങ്ങൾ ഗൗതം അദാനിക്ക് പാട്ടത്തിന് നൽകാൻ പ്രധാനമന്ത്രി എത്ര ‘ടെമ്പോ’ അഴിമതി പണമാണ് വാങ്ങിയത്?
2020നും 21നും ഇടയിൽ രാജ്യത്തിന്റെ പൊതുസ്വത്തായിരുന്ന ഏഴ് എയർപോർട്ടുകളാണ് 50 വർഷത്തെ പാട്ടത്തിന് അദാനി ഗ്രൂപ്പിന് നൽകിയത്. മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പുർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ എയർപോർട്ടുകൾ നിലവിൽ അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. ഈ വിമാനത്താവളങ്ങൾ മോദി തന്റെ ടെമ്പോ സുഹൃത്തിന് നൽകുകയായിരുന്നു എന്നും രാഹുൽ വീഡിയോയിൽ ആരോപിക്കുന്നുണ്ട്.
അദാനിയുടെയും അംബാനിയുടെയും കൈവശം കള്ളപ്പണമുണ്ടെന്നാണല്ലോ മോദി പറയുന്നത്. എന്തുകൊണ്ടാണ് ഈ സംഭവത്തിൽ അന്വേഷണം നടത്താത്തത്? സി.ബി.ഐയെയും ഇ.ഡിയെയും എന്നാണ് അയക്കുകയെന്നും രാഹുൽ വീഡിയോയിൽ ചോദിക്കുന്നു. എത്ര ടെമ്പോകൾക്കാണ് രാജ്യത്തിൻ്റെ സ്വത്തുക്കൾ വിറ്റതെന്ന് നരേന്ദ്ര മോദി പൊതുജനങ്ങളോട് പറയുമോ എന്നും രാഹുൽ ചോദിക്കുന്നുണ്ട്.
ലഖ്നൗ എയർപോർട്ടിൽ പ്രദർശിപ്പിച്ച അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസിന്റെ പരസ്യത്തെയും വീഡിയോയിൽ രാഹുൽ വിമർശിക്കുന്നുണ്ട്. കൂടാതെ ആകാശ എയർലൈൻസിന്റെ വിവരങ്ങളും അന്വേഷിക്കണമെന്ന് രാഹുൽ ആവശ്യപ്പെടുന്നു.
आज मैं लखनऊ एयरपोर्ट पर था।
यहां से लेकर मुंबई और गुवाहाटी से लेकर अहमदाबाद तक तमाम एयरपोर्ट प्रधानमंत्री ने अपने ‘टेम्पो वाले मित्र’ को सौंप दिए हैं।
देश की संपत्ति कितने टेम्पो के बदले बेची गयी, क्या नरेंद्र मोदी जनता को बताएंगे? pic.twitter.com/TRBRqOnmYx
— Rahul Gandhi (@RahulGandhi) May 13, 2024