കൊച്ചി: യുവനടിയെ വിമാനത്തിൽ സഹയാത്രികൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. വിമാനയാത്രക്കിടെ മദ്യലഹരിയിൽ തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന് നടി പൊലീസിൽ പരാതി നൽകി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് മലയാളത്തിലെ യുവനടി കൊച്ചി പൊലീസിൽ പരാതി നൽകിയത്. സഹയാത്രികൻ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം വിമാനത്തിലെ ജീവനക്കാരോടു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി പരാതിയിൽ പറയുന്നു. ജീവനക്കാരിക്കെതിരെ ‘മോർഫിങ്’; വനിതാ സൂപ്രണ്ടിന് സസ്പെൻഷൻ
മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം.
https://youtube.com/shorts/hx15j-K4Koc?si=UzQGwjl7Z1Zr1g_9
വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയിൽ പറയുന്നുണ്ട്. പൊലീസിനോട് പരാതിപ്പെടാൻ ആയിരുന്നു എയർഇന്ത്യ അധികൃതരുടെ നിർദേശം.
കൊച്ചിയിലെത്തിയ ശേഷം ഇവർ പൊലീസിൽ പരാതി നൽകി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷമേ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.