രോ​ഗികൾക്ക് പൂപ്പൽ ബാധ; കോഴിക്കോട് മെഡിക്കൽ കോളെജിൽ ഓപ്പറേഷൻ തീയേറ്റർ അടച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന തിയേറ്റര്‍ താത്കാലികമായി അടച്ചു. യൂറോളജി, നെഫ്രോളജി വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തിയേറ്ററാണ് പൂപ്പല്‍ രോഗബാധയെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അടച്ചത്. രണ്ടുരോഗികള്‍ക്കാണ് പൂപ്പല്‍ബാധ ഉണ്ടായത്.

വൃക്ക മാറ്റിവച്ച ഒരുരോഗിക്ക് ശസ്ത്രക്രിയക്കുശേഷം മൂത്രത്തില്‍ നിറവ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ (പൂപ്പല്‍ബാധ) കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രോഗിയെ പേവാര്‍ഡിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയ മറ്റൊരു രോഗിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

പേവാര്‍ഡിലേക്ക് മാറ്റിയ രോഗി സുഖംപ്രാപിച്ച് വിടുതല്‍ചെയ്തു. അവയവമാറ്റ ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാനായി കാര്‍ഡിയോ തെറാസിക്, ഗ്യാസ്ട്രോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ തിയേറ്റര്‍ ഒഴിവനുസരിച്ച് ഉപയോഗിക്കാന്‍ ക്രമീകരണം ചെയ്തിട്ടുണ്ട്.

പൂപ്പല്‍ബാധയുണ്ടായ തിയേറ്ററില്‍ മൈക്രോബയോളജി വിഭാഗം പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ച് വിദഗ്ധപരിശോധനയ്ക്ക് അയച്ചു. പൂപ്പല്‍ രോഗനിര്‍ണയം മൈക്രോബയോളജിയുടെ കീഴിലുള്ള മൈക്കോളജി വിഭാഗത്തിലാണ് നടക്കുന്നത്. മുമ്പും തിയേറ്ററുകളില്‍ പൂപ്പല്‍ബാധ ഉണ്ടായിട്ടുണ്ട്.

എയര്‍കണ്ടീഷനില്‍ നിന്നുണ്ടാകുന്ന ചോര്‍ച്ചമൂലമുള്ള നനവ്, ചുമരിലെ പൂപ്പല്‍ എന്നിവയില്‍ നിന്നാവും ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നത്. മൈക്കോളജി വിദഗ്ധരാണ് ഇത് പരിശോധിച്ച് കണ്ടെത്തുന്നത്. മെഡിക്കല്‍ കോളേജില്‍ നിലവില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്് തസ്തികയാണ് ഉള്ളത്. 2011 മുതല്‍ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

ജോലിക്രമീകരണത്തിന്റെ ഭാഗമായി ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്ന സീനിയര്‍ സയന്റിഫിക് ഓഫീസറാണ് മൈക്കോളജി വിഭാഗത്തില്‍ ജോലിചെയ്തിരുന്നത്. ഇയാള്‍ വിരമിച്ചിട്ട് ഒരു മാസത്തിലേറെയായി. കോവിഡിനുശേഷം ബ്ലാക്ക് ഫംഗസ് രോഗം കൂടിവരികയാണ്. വളരെ പെട്ടെന്ന് കണ്ടെത്തി ചികിത്സ നല്‍കിയാല്‍ മാത്രമേ രോഗികളെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. മൈക്കോളജിസ്റ്റ് തസ്തികയില്‍ അടിയന്തരമായി ആളെ നിയമിക്കണമെന്ന് മൈക്രോബയോളജി വിഭാഗം അധികൃതരെ അറിയിച്ചിട്ടുണ്ട്.

പല്ല് തേക്കാതെ കുട്ടിയെ ഉമ്മ വെയ്‌ക്കേണ്ടെന്ന് പറഞ്ഞ ഭാര്യയെ ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നിലിട്ട് വെട്ടിക്കൊന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7