തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ 1.90 ലക്ഷം ഡോളര്‍ വിദേശത്തക്ക് കടത്താന്‍ സഹായിച്ചെന്ന പുതിയ കേസില്‍ എം. ശിവശങ്കറിെന്റ ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ മെഡിക്കല്‍ കോളജില്‍ ഒത്തുകളി.
അന്വേഷണം നേരിടുന്ന കേസുകളിലെല്ലാം തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും ഇതിനുശേഷം തുടര്‍ചികിത്സ നടപടി സ്വീകരിച്ചാല്‍ മതിയെന്നുമുള്ള ഉന്നതതല നിര്ദേശത്തിെന്റ അടിസ്ഥാനത്തില്‍ ഞായാറാഴ്ച ചേരാനിരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം മാറ്റിവെച്ചു.
സ്വകാര്യ ആശുപത്രിയിലെ ആന്ജിേയാഗ്രാം പരിശോധനയില്‍ ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖമില്ലെന്ന് കണ്ടെത്തിയിരുന്നു. നട്ടെല്ലിലെ വേദനക്ക് നടത്തിയ പരിശോധനയില്‍ ഡിസ്ക്കിന് തകരാര്‍ കണ്ടു. തുടര്‍ന്നാണ് ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ന്യൂറോ വിഭാഗത്തിലെ പരിശോധനയിലും അസുഖമൊന്നും കണ്ടെത്താനായില്ല.
അസ്ഥിരോഗ വിഭാഗത്തിലെ പ്രാഥമിക പരിശോധനകളെ തുടര്‍ന്ന് നിരീക്ഷണത്തിന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. സാധാരണ വി.ഐ.പികളെ അടക്കം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ രോഗ വിവരം സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കാറുണ്ട്.
ശിവശങ്കറിനെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഓര്‍ത്തോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശേഷം യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടും ചില ഡോക്ടര്മാരുമല്ലാതെ മറ്റ് ജീവനക്കാരെ അടുപ്പിക്കുന്നുമില്ല.
ഐ.സി.യുവില്‍ കഴിഞ്ഞാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ കസ്റ്റംസിന് ചോദ്യം ചെയ്യാനോ, മറ്റു തുടര്‍ നടപടികള്‍ സ്വീകരിക്കാനോ കഴിയില്ല. ഈ സാഹചര്യം മുതലെടുത്താണ് ഉന്നതതല ഇടപെടലുണ്ടായതെന്നാണ് വിവരം.
ഇന്നലെ രാവിലെയും കസ്റ്റംസ് അധികൃതരെത്തി ഡോക്ടര്‍മാരോട് ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഞായറാഴ്ചയായതിനാല്‍ ഡോക്ടര്‍മാരില്ലെന്നും തിങ്കളാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നുമാണ് ഡ്യൂട്ടി ഡോക്ടര്‍മാര്‍ അറിയിച്ചത്.
വിദഗ്ധ പരിശോധനക്ക് ആശുപത്രിയില്‍ തന്നെ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തേക്കുമെന്നാണ് സൂചന. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് നല്കിയാലും വിശ്രമം നിര്‍ദേശിച്ചേക്കാം. അങ്ങനെയെങ്കില്‍ കൊച്ചിയില്‍ കൊണ്ടുപോയുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കിയേക്കും.
മെഡിക്കല്‍ കോളജും ഐ.സി.യു പരിസരവും ഇന്റലിജന്‍സ് ബ്യൂറോ, കസ്റ്റംസ് നിരീക്ഷണത്തിലാണ്. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കറിെന്റ അഭിഭാഷകര്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നാണ് വിവരം.