നവജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്

ന്യൂഡല്‍ഹി: കാര്‍ പാര്‍ക്ക് ചെയ്തതതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ മരിച്ച കേസില്‍ മുന്‍ ക്രിക്കറ്റ് താരവും, കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്‌. 32 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ശിക്ഷ.. വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ 65 കാരനായ ഗുര്‍ണാം സിങ് മരിച്ച കേസിലാണ് സിദ്ദുവിനെ സുപ്രീംകോടതി ശിക്ഷിച്ചത്. വാക്കേറ്റത്തിനൊടുവില്‍ ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്‌.

ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍ണാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു 3 വര്‍ഷം തടവിനു വിധിച്ചെങ്കിലും 2018ല്‍ സുപ്രീം കോടതി ശിക്ഷ 1,000 രൂപ പിഴയിലൊതുക്കി.

മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7