ന്യൂഡല്‍ഹി: ആശ്വാസമായി രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറില്‍ 45,254 പേര്‍ രോഗമുക്തരായി. തിങ്കളാഴ്ച ഇത് 38,660 ആയിരുന്നു. രോഗമുക്തി നിരക്ക് 97.37 ശതമാനമായി ഉയര്‍ന്നു.
രാജ്യത്ത് പുതുതായി 30,093 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 374 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
രാജ്യത്ത് ഇതുവരെ 3,11,74,322 പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ 4,06,130 പേര്‍ ചികിത്സയിലാണ്.
3,03,53,710 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. 4,14,482 പേര്‍ ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചു. 41,18,46,401 ഡോസ് വാക്‌സീന്‍ വിതരണം ചെയ്തു.