തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രത്യേക തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കിയതായി റെയില്‍വെ.
കൊച്ചുവേളി – മൈസൂരു (06316) പ്രതിദിന തീവണ്ടി മെയ് 15 മുതല്‍ മെയ് 31 വരെ റദ്ദാക്കി. മൈസൂരു – കൊച്ചുവേളി (06315) പ്രതിദിന തീവണ്ടി മെയ് 16 മുതല്‍ ജൂണ്‍ ഒന്നുവരെ റദ്ദാക്കി.
തിരുവനന്തപുരം സെന്‍ട്രല്‍ – മധുര ജംഗ്ഷന്‍ അമൃത (06343) മെയ് 15 മുതല്‍ മെയ് 31 വരെയാണ് റദ്ദാക്കിയിട്ടുള്ളത്. മധുര ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ അമൃത (06344) മെയ് 16 മുതല്‍ ജൂണ്‍ ഒന്ന് വരെയും റദ്ദാക്കിയിട്ടുണ്ട്.
കൊച്ചുവേളി – നിലമ്പൂര്‍ രാജ്യറാണി (06349) പ്രതിദിന സ്‌പെഷ്യല്‍ മെയ് 15 മുതല്‍ മെയ് 31 വരെയും, നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി (06350) മെയ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കി.