ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ഇന്ത്യ പുറത്തായി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമീന് ആദ്യ ടെസ്റ്റില്‍ വന്‍ തിരിച്ചടി. ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് എടുക്കാനായത് 36 റണ്‍സ്. മൂന്ന് ബാറ്റ്‌സ്മാന്‍ പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ രണ്ടക്കം കടക്കാന്‍ പോലും ഒരു ബാറ്റ്‌സ്മാനും കഴിഞ്ഞില്ല. അവസാന ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷമി പരിക്കേറ്റ് മടങ്ങുക കൂടി ചെയ്തതോടെ ഇന്ത്യ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീം എന്ന റെക്കോഡും വഹിച്ചാണ് ഇന്ത്യ പുറത്തായത്.

ഇതോടെ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 90 റണ്‍സായി കുറഞ്ഞു. 20 റണ്‍സ് നേടുന്നതിനിടയില്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാരാണ് കൂടാരം കയറിയത്. മായങ്ക് അഗര്‍വാള്‍ നേടിയ ഒമ്പത് റണ്‍സായിരുന്നു ഉയന്ന സ്‌കോര്‍. ആദ്യ ഇന്നിംഗ്‌സില്‍ 244 റണ്‍സ് എടുത്ത ശേഷമാണ് 36 റണ്‍സിന് വീണു പോയത്. മറുശത്ത് ആദ്യ ഇന്നിംഗ്‌സില്‍ 191 റണ്‍സാണ് എടുത്തത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹസല്‍വുഡും നാലു വിക്കറ്റ് എടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമായിരുന്നു ഇന്ത്യയെ തകര്‍ത്തത്.

ഓപ്പണര്‍ പഥ്വിഷാ (നാല്), ജസ്പീത് ബുംറാ (രണ്ട്), വിരാട് കോഹ്ലി (നാല്), ഹനുമന്ദ് വിഹാരി (എട്ട്), വൃദ്ധിമാന്‍ സാഹ (നാല്), ഉമേഷ് യാദവ് (നാല്) ഷമി (ഒന്ന്) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. പൂജാരേയും രഹാനേയും അശ്വിരും പൂജ്യത്തിന് പുറത്തായി. അവസാനം ഷമി പരിക്കേറ്റ് പുറത്താകകുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരശീല വീണു.

1974 ല്‍ ഇംഗല്‍ണ്ടിനെതിരേ 42 റണ്‍സിന് ഓള്‍ ഔട്ടായതിന്റെ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ 1947 ല്‍ 58, 1952 ല്‍ ഇംഗല്‍ണ്ടിനെതിരേ 58, 1996 ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 66 എന്നിങ്ങനെയാണ് ഇന്ത്യയുടെ കുറഞ്ഞ സ്‌കോറുകള്‍. അഞ്ചു വിക്കറ്റ് നേട്ടമുണ്ടാക്കിയ ഹസല്‍വുഡ് 200 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7