സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുക. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർടിഒയുടെ നിരീക്ഷണവും ഉണ്ടാകും.

ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. അധ്യാപകൻ ഒരു വിദ്യാർത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. കൊവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചായിരിക്കണം അധ്യാപകൻ പരിശീലനം നൽകേണ്ടത്. ഒരു വിദ്യാർത്ഥി പരിശീലനം കഴിഞ്ഞ് ഇറങ്ങിയാൽ വാഹനം അണുനശീകരണം നടത്തണം.

മാത്രമല്ല, കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7