കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പി.ജെ. ജോസഫ് വിഭാഗത്തിന് തിരിച്ചടി.
രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ്.കെ.മാണി വിഭാഗത്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയെഴുതി.
ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം തള്ളി കമ്മിഷൻ ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിക്കുകയായിരുന്നു.
കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാന്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. സത്യത്തിന്റെ വിജയമെന്ന് ജോസ്.കെ.മാണി പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു.
രണ്ടില ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു. പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജോസ് വിഭാഗം സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്.