തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,945 പേര്‍ രോഗനിരീക്ഷണത്തിലായി

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പുതുതായി 1,945 പേര്‍ രോഗനിരീക്ഷണത്തിലായി. 1,500 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 19,783 പേര്‍ വീടുകളിലും 730 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 286 പേരെ പ്രവേശിപ്പിച്ചു. 356 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* ജില്ലയില്‍ ആശുപത്രികളില്‍ 2,860 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

* ഇന്ന് 278 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 605 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

* ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 730 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 172 കാളുകളാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 24 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,254പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -23,373
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -19,783
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,860
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -730
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,945

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -984
പരിശോധനയ്ക്കു വിധേയമായവര്‍ -3,090

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7