അന്ന ബെന്നിന് ആ വാതില്‍ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങള്‍ ഇതാ

അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹെലന്‍. ഹെലന്‍ എന്ന പെണ്‍കുട്ടി ഫ്രീസറില്‍ പെട്ടുപോകുന്നതും തുടര്‍ന്ന് രക്ഷപെടാന്‍ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഇപ്പോഴിതാ ഹെലന്‍ എത്ര വിളിച്ചിട്ടും ആ വാതില്‍ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തുറന്നുകാട്ടി സംവിധായകന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹെലന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തുറന്നുപോകാതിരിക്കാന്‍ തള്ളിപ്പിടിച്ചിരിക്കുന്ന അസിസ്റ്റന്റ് ഡയക്ടറുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവിധായകന്‍ സരസമായ വാക്കുകള്‍ കുറിച്ചിരിക്കുന്നത്.

ഹെലന്‍ ആകുകയെന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും അവള്‍ക്ക് ജീവന്‍ നിലനിര്‍ത്താനായി ഏറെ ശക്തിയുള്ളവളും സഹനശക്തിയുള്ളവളും ആകേണ്ടിയിരുന്നുവെന്നും അന്ന ബെന്‍ ചിത്രത്തിന്റെ വിജയ വേളയില്‍ പറഞ്ഞിരുന്നു. അവളായി മാറുകയെന്നത് ഏറെ വേദനയുള്ള ഒന്നായിരുന്നുവെന്നും പക്ഷേ അത് സഫലമായെന്നാണ് വിജയം പറയുന്നതെന്നും അന്ന ബെന്‍ പറഞ്ഞിരുന്നു. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോളായുള്ള പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കപ്പേള എന്ന ചിത്രത്തിലും അന്ന മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.

വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ഹെലന്‍ ഇപ്പോള്‍ ബോളിവുഡിലും റീമേക്കിനൊരുങ്ങുകയാണ്. ജാന്‍വി കപൂറാണ് അന്ന ബെന്‍ ചെയ്ത വേഷത്തില്‍ ഹിന്ദിയിലെത്തുന്നത്
FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7