പൊലീസിനെ ഏല്‍പ്പിച്ചതിന്റെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

പ്രത്യേക ദശാസന്ധിയിലാണ് പൊലീസിനെ കോവിഡ് പ്രതിരോധം ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ പേരില്‍ വാര്‍ഡുതല സമിതിയുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകരുത്. വാര്‍ഡുതലസമിതി കൂടുതല്‍ സജീവമാകണം, പൊലീസിനെയും ഉള്‍പെടുത്തണം. സമ്പര്‍ക്കം കണ്ടെത്താന്‍ പൊലീസിന്റെ വൈദഗ്ധ്യം ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി.

അതേസമയം, കോവിഡ് പ്രതിരോധം പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നടപടി പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും ഇടയാക്കും. ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിനെ പൊലീസ് സഹായിക്കുക മാത്രമാണ്ചെയ്യുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ. രോഗബാധിതരുടെ സമ്പര്‍ക്കപട്ടികയുടെ വിശദാശങ്ങള്‍ അറിയക്കണമെന്നു കമ്മിഷണര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു. ഓഫിസില്‍ നേരിട്ടെത്തിയാണ് കമ്മിഷണര്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51