സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കാമ്പുള്ള കാര്യങ്ങൾ കയ്യിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹർജിക്കാരനോട് സുപ്രിംകോടതി പറഞ്ഞു.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ സുഹൃത്തും പ്രതിശ്രുത വധുവും ആയിരുന്നു റിയ ചക്രവർത്തിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകയത്. സർക്കാരിലും സിബിഐയിലും പൂർണ വിശ്വാസമുണ്ടെന്നും സിബിഐ അന്വേഷണത്തിലൂടെ നീതി നടപ്പാകുമെന്നാണു കരുതുന്നതെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ റിയ പറഞ്ഞു.
ജൂൺ 14നാണ് സുശാന്ത് സിംഗിനെ മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.