ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയിരുന്നു.. പിന്നെ എ്തിനാണ് കല്യണം കഴിച്ചെതെന്ന് തോന്നിപോയി

മലയാളികളുടെ പ്രിയപ്പെട്ട നടനും എംഎല്‍എയുമാണ് മുകേഷ്. നടന്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയിരുന്നു എന്ന് ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക പറയുന്നു. ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നുവെന്ന് മേതില്‍ ദേവിക ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ദേവികയുടെ വാക്കുകള്‍

‘മുകേഷേട്ടന്‍ രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാന്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. അതെന്റെ അജന്‍ഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോള്‍ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭര്‍ത്താവാകുന്നതിനെക്കാള്‍ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായി’

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7