യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ. മാണി വിഭാഗത്തിനെതിരെ ആരോപണവുമായി പി.സി ജോര്‍ജ് എം.എല്‍.എ. രണ്ട് മാസമായി ബി.ജെ.പിയുടെ പുറകെ നടക്കുകയാണ് ജോസ് കെ. മാണിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു.
യു.ഡി.എഫില്‍ നിന്ന് ജോസ് കെ. മാണിയെ പുറത്താക്കിയ നടപടി നൂറുശതമാനം ശരിയാണ്. വൈകിയ വേളയിലെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് വിവേകം ഉണ്ടായതില്‍ തനിക്ക് സന്തോഷമുണ്ട്. കെ.എം മാണിയുടെ മുഖ്യമന്ത്രി സ്ഥാനം വരെ തട്ടിത്തെറിപ്പിച്ചയാളാണ് ജോസ് കെ. മാണി. സ്വന്തം അപ്പനോട് പോലും നീതി പുലര്‍ത്താത്ത ആളെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് നന്നായെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മുന്നണി എന്ന നിലയില്‍ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി തീരുമാനം എടുത്ത് പിരിഞ്ഞാല്‍ അത് നടപ്പാക്കാനുള്ള ബാധ്യത ഘകകകക്ഷികള്ക്കുണ്ട്. ഘടകകക്ഷികള്‍ അത് നടപ്പാക്കുന്നില്ലെങ്കില്‍ നടപ്പാക്കാനുള്ള ചുമതല യു.ഡി.എഫിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനും മുസ്ലീംലീഗിനും ഉണ്ട്. രണ്ട് മാസമായി ജോസഫ് വഴിയെ കരഞ്ഞ് നടക്കുകയാണ് ഞങ്ങളോട് വാക്ക് പാലിക്കണമെന്ന് പറഞ്ഞ്. ഇത്രയും വൈകിപ്പോയത് ശരിയായില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
FOLLOW US: PATHRAM ONLINE