ചൈനീസ് പൗരന്മാര്‍ക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൈനീസ് പൗരന്മാര്‍ക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍. ബജറ്റ് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഇനി ചൈനീസ് പൗരന്മാരെ താമസിപ്പിക്കില്ലെന്ന് ഡല്‍ഹി ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് ഓണേഴ്‌സ് അസോസിയേഷന്‍ (ഡിഎച്ച്ആര്‍ഒഎ) വ്യക്തമാക്കി.

കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) ‘ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക’ എന്ന പ്രചാരണത്തിന് അസോസിയേഷന്‍ പര്‍ണ പിന്തുണ നല്‍കുന്നുവെന്നും വ്യക്തമാക്കി. ഡല്‍ഹിയില്‍ മൂവായിരത്തോളം ബജറ്റ് ഹോട്ടലുകളും വിവിധ ഗസ്റ്റ് ഹൗസുകളിലായി 75,000ല്‍ പരം മുറികളുമുണ്ട്.

ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കില്ലെന്നും ഡിഎച്ച്ആര്‍ഒഎ തീരുമാനിച്ചു. 2021 ഡിസംബറോടെ ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും സിഎഐടി തീരുമാനിച്ചു.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7