രാജ്യത്തെ എല്ലാ നിയന്ത്രണ മേഖലകളിലും ആശുപത്രികളിലും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിങ് തുടങ്ങാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) എല്ലാ സംസ്ഥാനങ്ങളോടും ശുപാര്‍ശ ചെയ്തു. സ്റ്റാന്‍ഡേര്‍ഡ് ക്യു കോവിഡ് -19 എജി കിറ്റിന്റെ ഓരോ യൂണിറ്റിനും 450 രൂപ വിലവരും. ടെസ്റ്റ് നടത്തി 30 മിനിറ്റിനുള്ളില്‍ ഫലവും ലഭിക്കും.
ഇതോടെ രാജ്യത്ത് കോവിഡ്-19 പരിശോധന അതിവേഗം വര്‍ധിപ്പിക്കാന്‍ സാധിക്കും. കാരണം കോവിഡ്-19 കേസുകളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഐസിഎംആര്‍ ശുപാര്‍ശ ചെയ്യുന്ന ആന്റിജന്‍ പരിശോധനയ്ക്ക് പ്രത്യേക യന്ത്രമൊന്നും ആവശ്യമില്ലാത്തതിനാല്‍ പെട്ടെന്നുള്ള രോഗനിര്‍ണയത്തിനായി ഇത് എവിടെയും ഉപയോഗിക്കാന്‍ കഴിയും.
ടെസ്റ്റിങ് കിറ്റിന്റെ കാര്യക്ഷമത ഐസിഎംആറും അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) വിലയിരുത്തിയതായി പിടിഐ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. ദക്ഷിണ കൊറിയന്‍ ബയോ-ഡയഗ്നോസ്റ്റിക് സ്ഥാപനം വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം.
താഴെപ്പറയുന്ന കേന്ദ്രങ്ങളിലാണ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ ഐസിഎംആര്‍ ശുപാര്‍ശ ചെയ്യുന്നത്:
സംസ്ഥാനങ്ങളിലെ എല്ലാ നിയന്ത്രണ മേഖലകളിലും
എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും
എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും
നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ (NABH) അംഗീകരിച്ച എല്ലാ സ്വകാര്യ ആശുപത്രികളിലും.
ഇതിനിടെ എല്ലാ സ്വകാര്യ ലാബുകളും കോവിഡ് -19 ടെസ്റ്റിങ് ലാബുകളായി ഐസിഎംആര്‍ അംഗീകരിച്ച് നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍എബിഎല്‍) അംഗീകാരം നല്കി.
follow us: PATHRAM ONLINE