ഇടുക്കിയില്‍ ആശാ വര്‍ക്കര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ വെല്ലുവിളി

തൊടുപുഴ: ഇടുക്കിയില്‍ ഇന്ന് കോവീഡ് സ്ഥിരീകരിച്ച ആശാ വര്‍ക്കര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ ്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി ആയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ആശാ വര്‍ക്കര്‍മാര്‍ നിരവധി വീടുകളില്‍ മരുന്ന് കൊടുക്കാന്‍ പോയിരുന്നു. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലും ഇവര്‍ പോയിരുന്നു. ഇതോടെ നിരവധി പേരെ നിരീക്ഷണത്തില്‍ ആക്കേണ്ടി വരുമെന്നാണ് സൂചന.

ആശാ വര്‍ക്കര്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ഇന്ന് ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രണ്ട് പേര്‍ക്ക് രോഗം വന്നത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7