പിന്‍മാറാന്‍ ഉദ്ദേശമില്ല: പാംഗോങ് മലനിരകളില്‍ കെട്ടിടം നിര്‍മ്മിച്ച് ചൈന, ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ എളുപ്പം പൊളിച്ചു നീക്കാന്‍ കഴിയാത്ത താല്‍ക്കാലിക കെട്ടിടങ്ങളും ചൈന നിര്‍മിച്ചതായി ഉപഗ്രഹദൃശ്യങ്ങള്‍. പാംഗോങ്ങില്‍ നിന്ന് ഉടനെങ്ങും പിന്‍മാറില്ലെന്ന സന്ദേശമാണ് ഇതിലൂടെ ചൈന നല്‍കുന്നത്. പ്രദേശത്ത് ഇന്ത്യയും സേനാ സന്നാഹം ഗണ്യമായി വര്‍ധിപ്പിച്ചു. സേനാ വാഹനങ്ങളും ആയുധങ്ങളുമടക്കമുള്ള സന്നാഹങ്ങളുമായി ഇത്രയും അടുത്ത് ഇരു സേനകളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുന്നത് ഗൗരവമേറിയ സാഹചര്യമാണ്.

ഇതിനിടെ, വ്യോമസേനയില്‍ പുതുതായി ചേര്‍ന്ന സേനാംഗങ്ങളെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മുന്‍നിര താവളങ്ങളിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. ഹൈദരാബാദിനു സമീപം ദുന്ദിഗല്‍ സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡ് വീക്ഷിച്ച ശേഷം സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്.

സാധാരണനിലയില്‍ അക്കാദമിയില്‍ നിന്ന് പാസായതിനു ശേഷമുള്ള ഏതാനും ആഴ്ചകളുടെ അവധി റദ്ദാക്കിയാണ്, എത്രയും വേഗം അതിര്‍ത്തിയിലേക്കു നീങ്ങാനുള്ള നിര്‍ദേശം. ചൈനീസ് അതിര്‍ത്തിയില്‍ ഏതു സാഹചര്യവും നേരിടാന്‍ വ്യോമസേന പൂര്‍ണ സജ്ജമാണ്. നിലവിലെ തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

pathramonline LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7