തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,504 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച പുതിയതായി 1843 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 44 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. രോഗം ബാധിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 46,504 ആയി. 479 പേരാണ് ഇതുവരെ മരണപ്പെട്ടത്. 20678 പേര്‍ ചികിത്സയില്‍ തുടരുന്നു. 25,344 പേര്‍ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് കേസുകള്‍ കൂടുതലുള്ള നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

കര്‍ണാടകയില്‍ 213 കോവിഡ് കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 7213 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 88 പേര്‍ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

FOLLOW US: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7