കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നാല് പേരാണ് രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (ബഹ്‌റൈന്‍ 2, ഖത്തര്‍, കുവൈത്ത്, സൗദി ഒന്നു വീതം) ഒരാള്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറ്റിയാടി സ്വദേശി (48), എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കുറ്റിയാടി സ്വദേശി (48), താമരശേരി സ്വദേശി (27), കല്ലാച്ചി സ്വദേശി (39) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. കോടഞ്ചേരി സ്വദേശിനി (24 വയസ്) മെയ് 22 ന് ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന നടത്തി. പോസിറ്റീവായതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി.
2. കൊയിലാണ്ടി സ്വദേശി (65) ജൂണ്‍ നാലിന് ഖത്തറില്‍ നിന്ന് ഐക്‌സ് 1774 വിമാനത്തില്‍ കണ്ണൂരിലെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനാല്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
3. ഒഞ്ചിയം സ്വദേശി (40) ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് ജെ9 1405 വിമാനത്തില്‍ കൊച്ചിയില്‍ എത്തി, ഒഞ്ചിയത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനാല്‍ ചികിത്സയ്ക്കായി എഫ്എല്‍ടിസി യിലേക്ക് മാറ്റുകയും ചെയ്തു.
4, 5. മണിയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ (50 വയസ്, 45 വയസ്) ജൂണ്‍ ആറിന് ബഹ്‌റൈനില്‍ നിന്നു ഐഎക്‌സ് 3374 വിമാനത്തില്‍ കരിപ്പൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. വടകര ജില്ലാ ആശുപത്രിയില്‍ സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇരുവരെയും ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
6. കാവിലുംപാറ സ്വദേശി (50) ജൂണ്‍ 10 ന് സൗദിയില്‍ നിന്നും കണ്ണൂരിലെത്തി. ടാക്‌സിമാര്‍ഗം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന നടത്തി. പോസിറ്റീവായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 163 ഉം രോഗമുക്തി നേടിയവര്‍ 64 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 98 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇവരില്‍ 20 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 71 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും, 3 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ നാല് കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.
FOLLOW US: PATHRAM ONLINE LATEST NEWS