കൃഷിക്കായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് ലഭിച്ചത് നിധി ശേഖരം

കൃഷിക്കായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് ലഭിച്ചത് നിധി ശേഖരം. തെലങ്കാനയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന്റെ ഭൂമിയില്‍ നിന്നാണ് രണ്ടു കുടങ്ങളിലായി സ്വര്‍ണം, വെളളി ആഭരണങ്ങള്‍ ലഭിച്ചത്.

രണ്ടു വര്‍ഷം മുന്‍പാണ് മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഈ ഭൂമി വാങ്ങിയത്. മഴക്കാലം അടുത്തതോടെ നിലം ഉഴുതുമറിച്ച് കൃഷിക്കായി ഒരുക്കാന്‍ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. പണികള്‍ പുരോ ഗമിക്കുന്നതിനിടെ ബുധനാഴ്ചയാണ് നിധി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ മുഹമ്മദ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ നിധി ഏറ്റെടുത്തു. ഇതിന്റെ കാലപഴക്കം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിശോധിക്കാനുളള തീരുമാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സ്ഥലത്തിന് ചരിത്രപരമായ യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും പുരാവസ്തു വകുപ്പിനെ കാര്യങ്ങള്‍ അറിയിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ടു കുടങ്ങളിലായി 25 സ്വര്‍ണം, വെളളി ആഭരണങ്ങളാണ് ലഭിച്ചത്. ഇതില്‍ ഏറെയും പാദസരമായിരുന്നുവെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7