നടി മിയ ജോര്‍ജിന്റെ വിവാഹ നിശ്ചയ വാര്‍ത്തയും ചിത്രങ്ങളുമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു കോട്ടയം സ്വദേശിയായ അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. സെപ്റ്റംബര്‍ മാസം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് എത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും സ്നേഹം അറിയിച്ചവര്‍ക്കും മിയ നന്ദി പറഞ്ഞു.
‘വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഇന്നലെയായിരുന്നു നിശ്ചയം. കൊറോണയുടെ സാഹചര്യത്തില്‍ വിവാഹം ഉടനെ ഉണ്ടാവില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷമായിരിക്കും വിവാഹം’ മിയയുടെ അമ്മ മിനി ജോര്‍ജ് ഒരു മാധ്യമത്തോട് പറഞ്ഞു.
ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അല്ഫോണ്സാമ്മ’ സീരിയലില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
Follow us _ pathram online