തിരുവനന്തപുരം: കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാനം. രാജ്യത്തെ മൂന്ന് സോണുളായി തിരിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് നടപടി. അന്തര്‍ ജില്ലാ യാത്രയ്ക്ക് ഹോട്ട് സ്പോട്ടുകളില്‍ ഒഴികെയാണ് അനുവാദം നല്‍കിയിരിക്കുന്നത്. യാത്രയ്ക്ക് പ്രത്യേകം അനുമതി ആവശ്യമാണ്. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, രാത്രി സഞ്ചാരത്തിന് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച പൊതുവായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് സംസ്ഥാനത്തിന്റെ സവിശേഷത കൂടി ഉള്‍ക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മാര്‍ഗ്ഗ നിര്‍ദേങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
സ്വാഭാവിക ജനജീവിതം എത്രത്തോളം അനുവദിക്കാനാകും എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് മേയ് 17 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിട്ടുള്ളത്. കേന്ദ്രം ഇന്നലെയിറക്കിയ പട്ടിക അനുസരിച്ച് എറണാകുളവും വയനാടും ഗ്രീന്‍ സോണില്‍ ആയിരുന്നു.
എന്നാല്‍, വീണ്ടും പോസിറ്റീവ് കേസ് വന്നതോടെ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റുകയാണ്. അതോടൊപ്പം കേന്ദ്ര മാനദണ്ഡം അനുസരിച്ച് തന്നെ 21 ദിവത്തിലധികമായി കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ കൂടി ഗ്രീന്‍ സോണില്‍ പെടുത്തുകയാണ്.