ലോക ഇലവനെതിരെ കോഹ് ലി കളിക്കുമോ? ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികള്‍

ലോക ഇലവനെതിരെ കോഹ് ലി കളിക്കുമോ? ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) സംഘടിപ്പിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കളിക്കുമെന്ന് റിപ്പോര്‍ട്ട്. ലോക ഇലവനെ നേരിടുന്ന ഏഷ്യന്‍ ഇലവനിലാണ് കോലിയെ ഉള്‍പ്പെടുത്തിയിരി്കകുന്നത്. മൂന്നു ട്വന്റി20 മത്സരങ്ങളില്‍ ഒരെണ്ണത്തിലാണ് കോലി കളിക്കുകയെന്നാണ് സൂചന. അതേസമയം, കോലിയുടെ പങ്കാളിത്തം ബിസിസിഐയുടെ സ്ഥിരീകരണത്തിന് അനുസൃതമായിരിക്കുമെന്ന് ബിസിബി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്നെ കോഹ് ലി കളിക്കുമോ എന്ന കാര്യത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശങ്കയാണ്. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഫാഫ് ഡുപ്ലേസിയാണ് ലോക ഇലവനെ നയിക്കുന്നത്.

ഏഷ്യന്‍ ഇലവനില്‍ വിരാട് കോലിക്കു പുറമെ ഇന്ത്യയില്‍നിന്ന് ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, പേസ് ബോളര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരുമുണ്ട്. മാര്‍ച്ച് 18 മുതല്‍ 22 വരെയുള്ള സമയത്താണ് മൂന്നു ട്വന്റി20കള്‍ അരങ്ങേറുക. കോലിയുടെ സാന്നിധ്യം ടൂര്‍ണമെന്റില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിന്റെ തിരക്കേറിയ മത്സരക്രമം കൂടി പരിഗണിക്കേണ്ടതുണ്ട്. അതിനാലാണ് കോലിയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യം ബിസിസിഐയ്ക്ക് വിട്ടിരിക്കുന്നത്.

നിലവില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്നത് കോലിയാണ്. ന്യൂസീലന്‍ഡ് പര്യടനത്തിനുശേഷം തിരിച്ചെത്തുന്ന ഇന്ത്യന്‍ ടീം മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നുണ്ട്. മാര്‍ച്ച് 12 (ധരംശാല), മാര്‍ച്ച് 15 (ലക്‌നൗ), മാര്‍ച്ച് 18 (കൊല്‍ക്കത്ത) എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. അതിനുശേഷം മാര്‍ച്ച് 29ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും തുടക്കമാകും. ഇതിനിടയിലായിട്ടാണ് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് നാലോ അഞ്ചോ താരങ്ങളെ വിട്ടുനില്‍കുന്നതില്‍ വിഷമമുണ്ടാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഏഷ്യന്‍ ഇലവനില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ഏഷ്യന്‍ ഇലവനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമെ ബംഗ്ലദേശ് താരങ്ങളായ മുസ്താഫിസുര്‍ റഹ്മാന്‍, തമീം ഇക്ബാല്‍, മുഷ്ഫിഖുര്‍ റഹിം, ലിട്ടണ്‍ ദാസ്, ശ്രീലങ്കയില്‍നിന്ന് ലസിത് മലിംഗ, തിസാര പെരേര, അഫ്ഗാനിസ്ഥാനില്‍നിന്ന് മുജീബുര്‍ റഹ്മാന്‍, റാഷിദ് ഖാന്‍, നേപ്പാള്‍ താരം സന്ദീപ് ലാമിച്ചനെ എന്നിവരാണുള്ളത്.

ഫാഫ് ഡുപ്ലേസി നയിക്കുന്ന ലോക ഇലവനില്‍ വിന്‍ഡീസ് സൂപ്പര്‍താരങ്ങളായ ക്രിസ് ഗെയ്!ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍, നിക്കോളാസ് പുരാന്‍, ദക്ഷിണാഫ്രിക്കന്‍ താരം ലുങ്കി എന്‍ഗിഡി, സിംബാബ്!വെ താരം ബ്രണ്ടന്‍ ടെയ്!ലര്‍, ഇംഗ്ലണ്ട് താരങ്ങളായ അലക്‌സ് ഹെയ്!ല്‍സ്, ജോണി ബെയര്‍സ്‌റ്റോ, ആദില്‍ റഷീദ്, ഓസീസ് താരങ്ങളായ ആന്‍ഡ്രൂ ടൈ, മിച്ചല്‍ മക്‌ലീനഘന്‍ എന്നിവരുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7