രണ്ടാമിന്നിങ്‌സിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; മുന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലിന് 144 റണ്‍സ്

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടാമിന്നിങ്‌സില്‍ ഇപ്പോഴും ആതിഥേരേക്കാള്‍ 39 റണ്‍സിന് പിറകിലാണ്. 348 റണ്‍സെന്ന കിവീസ് സ്‌കോറിനെതിരേ ഇന്ത്യ ഇപ്പോഴും മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 144 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

67 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും 70 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ഹനുമ വിഹാരിയുമാണ് ഇന്ത്യയുടെ ആയുസ്സ് നീട്ടി ക്രീസില്‍. ഇരുവരും ചേര്‍ന്ന് ഇതുവരെയായി 19.4 ഓവറില്‍ 31 റണ്‍സ് നേടിക്കഴിഞ്ഞിട്ടുണ്ട്.

ഓപ്പണര്‍മാരായ പൃഥ്വി ഷാ (30 പന്തി നിന്ന് 14), മായങ്ക് അഗര്‍വാള്‍ (99 പന്തില്‍ നിന്ന് 58), ചേതേശ്വര്‍ പൂജാര (81 പന്തില്‍ നിന്ന് 11), ക്യാപ്റ്റന്‍ കോലി (43 പന്തില്‍ നിന്ന് 19) എന്നിവരാണ് പുറത്തായത്. സഹനായകന്‍ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയുമാണ് ക്രീസില്‍. കിവീസിനുവേണ്ടി ബൗള്‍ട്ട് മൂന്നും സൗത്തി ഒരു വിക്കറ്റും വീഴ്ത്തി. കോലിയെ ബൗള്‍ട്ടാണ് മടക്കിയത്.

നേരത്തെ അഞ്ചിന് 216 എന്ന തലേദിവസത്തെ സ്‌കോറില്‍ മൂന്നാം ദിനം കളിയാരംഭിച്ച ന്യൂസീലന്‍ഡ് 100.2 ഓവറില്‍ 348 റണ്‍സിന് ഓള്‍ഔട്ടായി. ഉച്ചഭക്ഷണത്തോടെയാണ് അവര്‍ ഓള്‍ഔട്ടായത്. 14 റണ്‍സെടുത്ത വാറ്റ്‌ലിങ്ങാണ് ആദ്യം പുറത്തായത്. അതും മൂന്നാം ദിവസത്തം ആദ്യ പന്തില്‍. പിന്നീട് ആറു റണ്‍സെടുത്ത സൗത്തിയും 44 റണ്‍സെടുത്ത ജെമിസണും 43 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമും 38 റണ്‍സെടുത്ത ബൗള്‍ട്ടും പുറത്തായി. പട്ടേല്‍ നാലു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കുവേണ്ടി ഇശാന്ത് ശര്‍മ അഞ്ചും അശ്വിന്‍ മൂന്നും ഭുംറയും ഷമിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7