തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പെണ്‍കുട്ടി സുഖപ്പെട്ടതായി റിപ്പോര്‍ട്ട്. സ്രവം പരിശോധനയ്ക്കു വിട്ടതിന്റെ ഞായറാഴ്ച ലഭിച്ച ഫലം നെഗറ്റീവാണെന്നാണ് പുറത്തുവരുന്ന വിവരം.
അതായത് പെണ്‍കുട്ടിക്ക് ഇപ്പോള്‍ വൈറസ് ബാധയില്ല. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എടുക്കുന്ന രണ്ട് സ്രവ സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ആശുപത്രി വിടൂ.