“മലയോര വികസന സംഗമം” ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള “മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ വനംവകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജു എം എൽ എമാരായ റോഷി അഗസ്റ്റ്യൻ , എൻ.ജയരാജ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ അങ്കമാലി നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ, സജി വർഗീസ്, നോജി ജോസ്, അജി.ബി.റാന്നി, ഷിബു വട്ടപ്പാറ, ബി.ഷാജി എന്നിവർ പങ്കെടുത്തു. മലയോര പ്രദേശത്തിന്‍റെ സമഗ്രവികസനം മുൻനിർത്തിയും, വികസന കുതിപ്പിന് വഴിവെക്കുന്ന 21 വർഷം മുൻപ് തുടക്കം കുറിച്ച അങ്കമാലി -എരുമേലി- തിരുവനന്തപുരം ശബരി റെയിൽവേയും വിമാനത്താവള പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് “മലയോര വികസന സംഗമം” സംഘടിപ്പിക്കുന്നത്.
ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. കമാൽ പാഷയുടെ അധ്യക്ഷതയിൽ “മലയോര വികസന സംഗമം” ഡിസംബർ അവസാന വാരം കോട്ടയത്ത് നടക്കും. മന്ത്രിമാർ, എംപിമാർ എംഎൽഎമാർ തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിലേ പ്രമുഖരേയും സാമൂഹിക സാംസ്കാരിക രംഗങ്ങളിലേയും വ്യവസായിക രംഗങ്ങളിലെ പ്രമുഖരും മത സാമുദായിക നേതാക്കളും സംഗമത്തിൽ പങ്കെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7