പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്വത്തുവകകള്‍ കണ്ടുകെട്ടും

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം. ലേലം ചെയ്തോ വിൽപന നടത്തിയോ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് ശ്രമിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെങ്കിലും നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.


Mathrubhumi
Top Stories|Trending|Specials|Videos| More
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: നിക്ഷേപകരുടെ നഷ്ടം നികത്താന്‍ സ്വത്തുവകകള്‍ കണ്ടുകെട്ടും
By: മാതൃഭൂമി ന്യൂസ്
26 Sep 2020, 11:53 AM IST

Kerala
Popular Finance Fraud: Defendants’ assets will confiscate
റിനു മറിയം, റീബ മേരി എന്നിവരെ തെളിവെടുപ്പിനായി പത്തനംതിട്ട കോന്നിയിലെത്തിച്ചപ്പോള്‍ | ഫോട്ടോ: മാതൃഭൂമി
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം. ലേലം ചെയ്തോ വിൽപന നടത്തിയോ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് ശ്രമിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെങ്കിലും നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

പ്രതികളുടെ സ്വത്ത് കണ്ടെത്താൻ ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. സഞ്ജയ് കൗൾ ഐഎഎസിനെ ഇതിന്റെ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.

രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടിൽ മൂന്നിടത്തായി 48 ഏക്കർ സ്ഥലം, ആന്ധ്ര പ്രദേശിൽ 22 ഏക്കർ, തിരുവനന്തുപുരത്ത് മൂന്ന് വില്ലകൾ, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകൾ, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഓഫീസ് കെട്ടിടം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7