ഫ്ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ടിട്വന്റി ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിന് ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഒന്നാം ടിട്വന്റി വിജയിച്ച അതേ ടീമിനെയാണ് ഇന്ത്യ രണ്ടാമത്തെ മത്സരത്തിലും ഇറക്കുന്നത്. എന്നാല്‍, വിന്‍ഡീസ് ടീമില്‍ ഒരു മാറ്റമുണ്ട്. കാമ്പെല്ലിനെ ഒഴിവാക്കി. പകരം സ്പിന്നര്‍ ഖാരി പിയറിയെ ടീമില്‍ ഉള്‍പ്പെടുത്തി.
ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് 20 ഓവറില്‍ 95 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ ഈ ലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തില്‍ 17.2 ഓവറിലാണ് മറികടന്നത്.
ടീം: ഇന്ത്യ-രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, കൃണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്നി.
വെസ്റ്റിന്‍ഡീസ്- സുനില്‍ നരെയ്ന്‍, എവിന്‍ ലൂയിസ്, നിക്കോളസ് പൂരാന്‍, കീരണ്‍ പൊള്ളാര്‍ഡ്, ഷിംറാന്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ഖാരി പിയേറി, കീമോപോള്‍, ഷെല്‍ഡന്‍ കോട്രല്‍, ഒഷെയ്ന്‍ തോമസ്.