നാലാമനായി വിജയശങ്കര്‍ തന്നെ; പന്ത് പുറത്തുതന്നെ..!!! ഷമിയുടെ കാര്യത്തിലാണ് തലവേദന..!! കോഹ്ലിയുടെ തീരുമാനങ്ങള്‍ ഇങ്ങനെ…

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും വിജയ് ശങ്കര്‍ ടീമിലുണ്ടാകുമെന്ന സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. വിജയ് ശങ്കറിന്റെ പ്രകടനത്തില്‍ വിശ്വാസമുണ്ട്. മുഹമ്മദ് ഷമിയുടെ മിന്നും ഫോം ബോളിംഗ് കോമ്പിനേഷന്‍ തീരുമാനിക്കുന്നത് തലവേദനയാക്കിയെന്നും കോലി പറഞ്ഞു.

വിന്‍ഡീസിനെതിരായ മത്സരത്തില്‍ വേഗം പുറത്തായ വിജയ് ശങ്കറിനെ നാലാം നമ്പറില്‍ ഇനി കളിപ്പിക്കരുതെന്ന് ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടെയാണ് കോലിയുടെ പ്രതികരണം. പാക്കിസ്ഥാനും അഫ്ഗാനുമെതിരായ മത്സരത്തില്‍ ശങ്കറിന്റെ പ്രകടനം ഓര്‍മിപ്പിച്ചാണ് ക്യാപ്റ്റന്റെ പിന്തുണ. ഋഷഭ് പന്തിനെക്കുറിച്ച് ഒന്നും പറയാനും ക്യാപ്റ്റന്‍ തയാറായില്ല.

നന്നായി തുടങ്ങുന്ന വിജയ് ശങ്കറിനൊപ്പം ഭാഗ്യമില്ലാത്തതാണ് പ്രശ്‌നമെന്നും കോലി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനെതിരെ ബോളിംഗ് കോംമ്പിനേഷന്‍ തീരുമാനിക്കുന്നതും എളുപ്പമല്ല. ഭുവനേശ്വര്‍ മികച്ച ബോളറാണ് എന്നാല്‍ ഷമിയുടെ പ്രകടനം മറക്കാനാവുകയുമില്ല. ഈ ലോകകപ്പില്‍ തോല്‍വി എന്തെന്നറിയതെ മുന്നേറുകയാണ് ടീം. ജയിച്ചാല്‍ 13 പോയിന്റോടെ ഇന്ത്യ സെമിയിലേക്ക് നീങ്ങും. മറുവശത്ത് ഇംഗ്ലണ്ടിനാകട്ടെ ജീവന്‍ മരണ പോരാട്ടമാണ്. 7 കളികളില്‍നിന്ന് 8 പോയിന്റുള്ള ഇംഗ്ലണ്ടിന് സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരെ ജയിച്ചേ പറ്റൂ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7