അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയില്‍ ചേര്‍ന്നേക്കും; അമിത് ഷായെ കാണാന്‍ സമയം തേടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ലോക യോഗാ ദിനത്തില്‍ താന്‍ യോഗയില്‍ പങ്കെടുത്തെന്നും അതിന്റെ വിശദാംശങ്ങള്‍ മോദിയെ ധരിപ്പിച്ചെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും അദ്ദേഹം സന്ദര്‍ശിച്ചേക്കും. അതിനുള്ള സമയം ബന്ധപ്പെട്ടവരോട് തേടിയിട്ടുണ്ട്. മോദി സ്തുതി നടത്തിയതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതാക്കളുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7