കൊല്ലപ്പെട്ട സൗമ്യയ്ക്ക് ഒന്നരവയസുള്ള കുട്ടിയുണ്ട്; വെട്ടുകൊണ്ട യുവതി അടുത്ത വീട്ടിലേക്ക് ഓടിക്കയറി; പിന്നാലെയെത്തിയ പ്രതി പെട്രോള്‍ ഒഴിച്ച് കത്തിച്ചു

മാവേലിക്കര: മാവേലിക്കരയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ ചുട്ടുകൊന്ന സംഭവത്തില്‍ പൊലീസുകാരന്‍ അജാസ് കസ്റ്റഡിയില്‍. ഇവര്‍ മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സെക്രട്ടറി അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു സൗമ്യ. അവിടെനിന്ന് കുടുംബ വീട്ടിലേക്ക് പോകാനായി സൗമ്യ സ്‌കൂട്ടറുമായി ഇറങ്ങി. വീടിനു മുന്നിലുള്ള ഇടവഴിയില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അവിടെ വെച്ച് കാറിലെത്തിയ പ്രതി സൗമ്യയുടെ സ്‌കൂട്ടറിലിടിച്ചു. തുടര്‍ന്ന് വാളെടുത്തു വെട്ടി. പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് സൗമ്യ ഓടിക്കയറിയെങ്കിലും അവിടെ വെച്ചാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

സൗമ്യയെ തീ കൊളുത്തി കൊന്ന ശേഷം പ്രതി അജാസ് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് കരുതുന്നത്. ഇയാള്‍ക്ക് 50% പൊള്ളലേറ്റിട്ടുണ്ട്. നിലവില്‍ ദൃക്സാക്ഷികളെ കുറിച്ചുള്ള വിവരം ലഭിക്കാത്തിനാല്‍ കൃത്യമായി എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തതയില്ല. വള്ളികുന്നം സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫിസറാണ് കൊല്ലപ്പെട്ട സൗമ്യ പുഷ്‌കരന്‍(31). ആലുവ ട്രാഫിക് പോലീസുകാരനായ അജാസ് 33 വയസുകാരനാണ്.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവിന് വിദേശത്താണ് ജോലി. മൂത്ത രണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഇളയ കുട്ടിക്ക് ഒന്നര വയസ്സുമാത്രമെ ആയിട്ടുള്ളു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7