ആലത്തൂരിലെ ഇടതുകോട്ടകളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടി രമ്യഹരിദാസ്…; എംബി രാജേഷിന് അപ്രതീക്ഷിത തിരിച്ചടി

ആലത്തൂര്‍: ആലത്തൂരിലെ ഇടത് കോട്ട അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മാത്രമാണ് സിറ്റിംഗ് എംപി പി ബിജുവിന് ലീഡിലേക്ക് എത്താനായത്. തുടര്‍ന്ന് മുന്നേറ്റം തുടങ്ങിയ രമ്യ ഹരിദാസ് ആദ്യ മണിക്കൂറുകളില്‍ ഉണ്ടാക്കിയത് വന്‍ ലീഡാണ്. ഇടത് കോട്ടകള്‍ പോലും പിടിച്ച് കുലുക്കിയാണ് രമ്യ ലീഡ് നിലനിര്‍ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇടത് കോട്ടകളിലെല്ലാം രമ്യയാണ് മുന്നില്‍. പാലക്കാട് ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ തരൂരിലും ചിറ്റൂരിലും വരെ ലീഡ് നേടിയ രമ്യ തൃശൂര്‍ ജില്ലയില്‍ പെട്ട വടക്കാഞ്ചേരിയില്‍ അടക്കം മുന്നിലാണ്.

പ്രചാരണകാലത്ത് വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന മണ്ഡലമായിരുന്നു ആലത്തൂര്. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് നിയമനടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായി.

എംബി രാജേഷിന് അപ്രതീക്ഷിത തിരിച്ചടി

പാലക്കാട്: പാലക്കാട്ട് സിറ്റിംഗ് എംപി എംബി രാജേഷിന് അപ്രതീക്ഷിത തിരിച്ചടി. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠൻ മുന്നേറ്റം തുടരുകയാണ്. ഒന്നര മണിക്കൂര്‍ പിന്നിടുമ്പോൾ കാൽ ലക്ഷം വോട്ട് വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ഉയര്‍ത്തിയ നിലയിലാണ്. ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ എംബി രാജേഷിന് കഴിഞ്ഞില്ലെന്ന പ്രത്യേകതയും ഉണ്ട്,

എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി പാലക്കാടിനെ കണ്ടിരുന്നത്. വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന കണക്കു കൂട്ടൽ തുടക്കത്തിലെ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി എസ് കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്. പാലക്കാട് നിയോജക മണ്ഡലത്തിൽ മാത്രമാണ് ബിജെപി ഒന്നാമതെത്തിയത്. അവിടെ എംബി രാജേഷ് മൂന്നാം സ്ഥാനത്തേക്ക് പോയി.

കഴിഞ്ഞ തവണ മണ്ണാര്‍കാട്ട് മാത്രമാണ് യുഡിഎഫിന് ലീഡ് ഉണ്ടായിരുന്നത്. 25 ശതമാനം വോട്ടെണ്ണി തീരുമ്പോൾ ഒറ്റപ്പാലത്തും മലമ്പുഴയിലും മാത്രമാണ് ഇടത് മുന്നണിക്ക് ഇത്തവണ ലീഡ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

വേണ്ടത്ര ഫണ്ട് കിട്ടിയില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധയുണ്ടായില്ലെന്നതും അടക്കം ആക്ഷേപങ്ങൾ യുഡിഎഫ് ക്യാമ്പിൽ നിന്ന് ഉയര്‍ന്നിരുന്നു. അത് വിവാദമാകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടക്കും വിധമാണ് പാലക്കാട്ടെ ആദ്യ ഫല സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7