ഐപില്‍ പോരാട്ടം നാളെ മുതല്‍; ആദ്യമത്സരം ചെന്നൈ- ബംഗളൂരു വൈകീട്ട് എട്ടിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏറ്റവും പുതിയ സീസണിന് നാളെ ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ തുടക്കം. നിലവിലുള്ള ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് പോരാട്ടം. വൈകീട്ട് എട്ട് മണിക്കാണ് മത്സരം.

ബാംഗ്ലൂരിനെ നയിക്കുന്നത് വിരാട് കോഹിലിയും ചെന്നൈയെ നയിക്കുന്നത് എം എസ് ധോണിയുമാണ്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ച വെച്ച ബാംഗ്ലൂര്‍ ഇത്തവണ മികച്ച തുടക്കമായിരിക്കും ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടേത് മിന്നുന്ന പ്രകടനമായിരുന്നു. ധോണിയും കൂട്ടരും ഇത്തവണയും കരുത്തരുടെ നിരയുമായാണ് എത്തുന്നത്.

മാര്‍ച്ച് 23 മുതല്‍ മേയ് അഞ്ച് വരെയായിരിക്കും ഇത്തവണ ഐപിഎല്‍ നടക്കുക. ലീഗിലെ മത്സരങ്ങളുടെ സമയക്രമത്തില്‍ ഇത്തവണയും മാറ്റമുണ്ടാവില്ല. മത്സരങ്ങള്‍ വൈകീട്ട് നാലിനും എട്ടിനും തന്നെ നടക്കുമെന്ന് ബിസിസിഐ ഉന്നതാധികാര സമിതി അധ്യക്ഷന്‍ വിനോദ് റായ് അറിയിച്ചു. രാത്രിയിലെ മത്സരങ്ങള്‍ ഏഴ് മണിക്ക് വേണമെന്ന് ചിലയിടങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ സീസണിലെ സമയക്രമം പാലിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7