പിജെയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് പേരാമ്പ്രയിലെ സുഭിക്ഷ സ്ത്രീ തൊഴിലാളികള്‍

വടകര: പൊള്ളുന്ന വേനല്‍ ചൂടിനെ പോലും അവഗണിച്ച് നിരവധി പേരാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തുന്നത്. സ്ഥാനാര്‍ത്ഥിക്ക് കെട്ടി വെക്കാനുള്ള തുക പേരാമ്പ്രയിലെ സുഭിക്ഷ ജീവനക്കാര്‍ നല്‍കി. പി ജയരാജന് ആവേശകരമായ വരവേല്‍പ്പാണ് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. ചുട്ടുപൊട്ടുന്ന കൊടും ചൂടിനെ പോലും അവഗണിച്ച് പ്രിയ നേതാവിനെ സ്വീകരിക്കാനെത്തുന്ന ജനസഞ്ചയം.

യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ കൊച്ചു കുഞ്ഞുങ്ങള്‍പ്രായമായവര്‍ അങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍. വഴിയില്‍ കാണാന്‍ കാത്ത് നില്‍ക്കുന്നവരോട് കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത് , അരികിലെത്തുന്നവരുടെ കൈ പിടിച്ച് കുശലം പറഞ്ഞ് സെല്‍ഫിയെടുക്കാന്‍ ചേര്‍ത്ത് നിര്‍ത്തി അവരിലൊരാളായി പി.ജെ. രാവിലെ മണ്ഡലത്തിലെ രക്തസാക്ഷി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ശേഷം ചേര്‍മല സാംബവ കോളനിയിലേക്ക് . മുദ്രാവാക്യം വിളികളോടെ സ്വീകരണം. കോളനി നിവാസികളോട് ചെറു ഭാഷണം

പേരാമ്പ്ര സുഭിക്ഷയിലെ സ്ത്രീ തൊഴിലാളികള്‍ കെട്ടിവെക്കാനുള്ള കാശ് നല്‍കിയാണ് തങ്ങളുടെ പ്രിയങ്കരനായ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ബഹുദൂരം മുന്നേറിയിരിക്കുകയാണ്പി ജയരാജന്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7