മമ്മൂട്ടി–സണ്ണി ലിയോണ്‍ ചിത്രത്തിനെതിരെയുള്ള സൈബര്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം ആണ് മധുരരാജ സെറ്റില്‍ നിന്നുള്ള ചിത്രം പുറത്ത് വന്നത്. ചിത്രം നടന് അജു വര്‍ഗീസ് ഫെയ്സ്ബുക്കില്‍ പങ്കുവെയ്ക്കുയും ചെയ്തു. എന്നാല്‍ ചിത്രത്തിന് താഴെ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. ആക്രമണം രൂക്ഷമായതോടെ അജുവിന് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു.
‘അക്ക വിത് ഇക്ക’ എന്ന അടിക്കുറിപ്പോടെയാണ് അജു പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോര്‍ഫ് ചെയ്ത ചിത്രങ്ങളായും കമന്റുകളെത്തി. ഭൂരിഭാഗവും വ്യാജ ഐഡികളില്‍ നിന്ന്. ഒരു വിഭാഗം ഫാന്‍സുകാരുടെ മിക്ക കമന്റുകളും സ്ത്രീ വിരുദ്ധവുമായി. തുടര്‍ന്നാണ് അജു പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ഇതേ ക്യാപ്ഷനില്‍ ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട് അജു.
വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയില്‍ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ എത്തുക. 2010ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് ചിത്രം