അഹമ്മദാബാദ്: നരേന്ദ്ര മോദി വെറുമൊരു ജാക്കറ്റ് ധരിച്ചതു കൊണ്ട് നെഹ്‌റുവോ രാജീവോ ആകാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍. 2014ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴായെന്നും അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ഹിമ്മത്ത്‌നഗറില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പട്ടേല്‍.
‘വെരുമൊരു ജാക്കറ്റ് ധരിച്ചതു കൊണ്ട് നിങ്ങള്‍ക്ക് നെഹ്‌റുവാകാന്‍ കഴിയില്ല. അതുപോലെതന്നെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതു കൊണ്ട് ഇന്ദിരാഗാന്ധിയോ, കുര്‍ത്ത ധരിച്ചതു കൊണ്ട് രാജീവ് ഗാന്ധിയോ ആകാന്‍ കഴിയില്ല. നെഹ്‌റുവും രാജീവുമാകാന്‍ സ്വയമേവ പലതും ത്യജിക്കേണ്ടി വരും’, പട്ടേല്‍ പറഞ്ഞു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറി നാല് കൊല്ലത്തിനകം അപ്രസക്തരാവുമെന്ന് മോദി പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്നും ബി ജെ പി എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി കഴിഞ്ഞുവെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
‘ബി ജെ പി അധികാരത്തിലേറിയാല്‍ പാകിസ്താനെ പാഠം പഠിപ്പിക്കുമെന്ന് മോദി വീമ്പു പറഞ്ഞു നടന്നിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്ഥാന് പ്രേമ സന്ദേശങ്ങള്‍ അയച്ചു കളിക്കുകയാണെന്നും മോദി മന്‍മോഹന്‍സിങിനെ അന്ന് പരിഹസിച്ചത്. എന്നാല്‍ പ്രധാനമന്ത്രി പദവിയിലെത്തിയപ്പോള്‍ മോദി എന്താണ് ചെയ്തത്? പാകിതാനെ പാഠം പഠിപ്പിച്ചോ?. അന്നത്തെ പാകിസ്താന്‍ പ്രധാനമനന്ത്രി നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നില്ലേ മോദി ചെയ്തത്. അതിനു ശേഷം വിളിക്കാതെ അവിടെ പോയി ബിരിയാണി ഉണ്ണുകയും ചെയ്തു’, പട്ടേല്‍ പരിഹസിച്ചു.
‘പാകിസ്താനെ യഥാര്‍ഥത്തില്‍ പാഠം പഠിപ്പിച്ചിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നു. അന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദം മറികടന്ന് പാകിസ്താനെ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരണവുമായി മുന്നോട്ടുപോവുകയാണു ഇന്ദിര ചെയ്തത്. ഒരു ലക്ഷത്തില്‍ പരം പട്ടാളക്കാരെയാണ് അന്ന് പാകിസ്താന്‍ ഇന്ത്യന്‍ പട്ടാളത്തിന് അടിയറവ് വെച്ചത്’. ഇതെല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.