തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ജനുവരി ഒന്നിന് സംസ്ഥാന വ്യാപകമായി വനിതാ മതില്‍ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിലാണു തീരുമാനം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാകും വനിതാ മതില്‍. ഇരുണ്ട യുഗത്തിലേക്കു പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാകും പരിപാടി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി സംഘാടക സമിതിയും രൂപീകരിച്ചു.യോഗത്തില്‍ എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു സമുദായനേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്നു വെള്ളാപ്പള്ളി നടേശന്‍ പറ?ഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ് കേരളത്തിന്റെ ശക്തി. അല്ലാതെ ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.എന്‍എസ്എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുത്തില്ല. എസ്എന്‍ഡിപിയും കെപിഎംഎസും അടക്കം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തിനെത്തി.