കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടി-ട്വന്റി മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. 50 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിഡീസിന് നാല് വിക്കറ്റ് നഷ്ടമായി. നിലവില്‍ 10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 49 എന്ന നിലയിലാണ് വിന്‍ഡീന്‍സ്.
സ്‌കോര്‍ 16 എത്തിനില്‍ക്കെയാണ് വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടു റണ്ണെടുത്ത രാംദിനെ ദിനേശ് കാര്‍ത്തികിന്റെ കൈകളിലെത്തിച്ച് ഉമേശ് യാദവാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നാലെ നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഷായ് ഹോപ് റണ്ണൗട്ടായി. സ്‌കോര്‍ 28-ല്‍ നില്‍ക്കെ മൂന്നാം വിക്കറ്റും അതിഥികള്‍ക്ക് നഷ്ടപ്പെട്ടു. ഷിംറോണ്‍ ഹെറ്റ്മിറിനെ ബുംറയാണ് പുറത്താക്കിയത്. കീറണ്‍ പൊള്ളാര്‍ഡും ഡാറന്‍ ബ്രാവോയുമാണ് നിലവില്‍ ക്രീസിലുള്ളത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയും ഇല്ലാത്ത മത്സരത്തില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ കളിക്കളത്തിലിറങ്ങിയത്. ഭുവനേശ്വര്‍ കുമാറിന്റെ അഭാവത്തില്‍ ഉമേഷ് യാദവാണ് പകരം ഇന്ത്യയുടെ പേസ് ബോളിങ്ങിനെ നയിക്കുന്നത് മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ദുര്‍ബലമായ ബോളിങ് നിരയാണു വിന്‍ഡീസിന്റെ തലവേദന. കീറോണ്‍ പൊള്ളാര്‍ഡ്, കാര്‍ലോസ് ബ്രാത്ത്വൈറ്റ് തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ.