ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്; വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച; 45 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച. 56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ വെസ്റ്റ് ഇന്‍ഡിസിന് 45 റണ്‍സ് എടുക്കുമ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ക്രെയ്ഗ് ബ്രാത്വയ്റ്റ് (പൂജ്യം), കീറന്‍ പവല്‍ (പൂജ്യം), ഷിംറോണ്‍ ഹെറ്റ്മയര്‍ (17), ഷായ് ഹോപ്പ് (28) എന്നിവരാണ് പുറത്തായത്. ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ വിക്കറ്റ് പങ്കിട്ടു

4 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. റോസ്റ്റണ്‍ ചേസ് (അഞ്ച്), അംബ്രിസ് (16) എന്നിവര്‍ ക്രീസില്‍. ആറു വിക്കറ്റ് കയ്യിലിരിക്കെ വിന്‍ഡീസിന് 10 റണ്‍സിന്റെ നേരിയ ലീഡു മാത്രമേ ഇപ്പോഴുള്ളൂ.

56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുന്‍പേ ബ്രാത്‌വയ്റ്റിനെ വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിച്ച് ഉമേഷ് യാദവാണ് തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണിങ്ങിലെ രണ്ടാമനായ കീറന്‍ പവലും മടങ്ങി. ഇക്കുറി വിക്കറ്റ് അശ്വിന്.

മൂന്നാം വിക്കറ്റില്‍ ഷായ് ഹോപ്പ്‌ഹെറ്റ്മയര്‍ സഖ്യം പിടിച്ചുനില്‍ക്കുന്നതിന്റെ സൂചന നല്‍കിയെങ്കിലും സ്‌കോര്‍ 45ല്‍ നില്‍ക്കെ ഇരുവരും പുറത്തായി. 29 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 17 റണ്‍സെടുത്ത ഹെറ്റ്മയറിനെ കുല്‍ദീപ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചപ്പോള്‍, 42 പന്തില്‍ നാലു ബൗണ്ടറി സഹിതം 28 റണ്‍സെടുത്ത ഹോപ്പിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7