കൊച്ചി: ഇന്ധന വിലവര്‍ധനയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ പാചക വാതക വിലയും വര്‍ധിപ്പിച്ച് സര്‍ക്കാര്‍. എല്ലാ ദിവസം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കേ പാചകവാതക നിരക്കും കൂടിയത് ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാകുകയാണ്.. സബ്‌സിഡിയുള്ള പാചകവാതകത്തിന് 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് വര്‍ധിച്ചത്. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പെട്രോളിന് 87.5 രൂപയും ഡീസലിന് 80.21 രൂപയുമാണ് കേരളത്തിലെ കൂടിയ വില. ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്, 90.84 രൂപ. ഹൈദരാബാദിലാണ് ഡീസല്‍നിരക്ക് ഏറ്റവും കൂടുതല്‍. 81.35 രൂപ.