മമ്മൂട്ടി കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധ ഡയലോഗ് പറഞ്ഞെന്നും മമ്മൂട്ടി ഇത്തരത്തില്‍ ചെയ്തതിനെതിരേ ചോദ്യം ചെയ്യുകയും ചെയ്ത നടി പാര്‍വതിക്ക് എട്ടിന്റെ പണികിട്ടി. മമ്മൂട്ടിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണത്തിന്റെ ഇരകൂടി ആയിരുന്നു പാര്‍വതി. ഇപ്പോള്‍ ഏറെ തിരിച്ചടിയായി മാറിയിരിക്കുകയാണ് പാര്‍വതി അഭിനയിച്ച മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഡയലോഗുകള്‍.
മൈസ്റ്റോറിയിലെ ജയ് എന്ന പൃഥ്വിരാജ് കഥാപാത്രം ഡിന്നറുകഴിക്കാന് കൂട്ടിക്കൊണ്ടു വരുന്ന സ്ത്രീയുടെ മുഖത്ത് നോക്കി പാര്‍വതി പറയുന്ന ഒരു ഡയലോഗ് സമൂഹമാധ്യങ്ങളില്‍ അടക്കം ഉള്ളവര്‍ ഏറ്റെടുത്തിരിക്കുകയാണ്.
’30 യൂറോയ്ക്ക് റോഡ് സൈഡ്ന്നു പൊക്കിയതാവും എന്ന് കണ്ടാല്‍ അറിയാം’ എന്നായിരുന്നു മൈ സ്റ്റോറിയിലെ പാര്‍വതിയുടെ ഹിമ എന്ന കഥാപാത്രം ജയ്ക്കൊപ്പം വന്ന സ്ത്രീയെ കുറിച്ചു ഹിമയുടെ പരാമര്‍ശിച്ചത്. ഹോട്ടല്‍ ജീവനക്കാരിയായ ഒരു സ്ത്രീ, ജയ് യുടെ കൂടെ ഡിന്നറിന് വന്നത് നോക്കിയാണ് പാര്‍വതി ഈ മുഴു നീള ഡയലോഗ് പറയുന്നത്.
ഇതു കണ്ടതോടെ ആണ് പലരും മമ്മൂട്ടി അവതരിപ്പിച്ച കസബയിലെ കഥാപാത്രത്തെയും പാര്‍വതിയുടെ മൈസ്റ്റോറിയിലെ കഥാപാത്രത്തെയും പലരും താരതമ്യം ചെയ്യാന്‍ തുടങ്ങിയത്.
രാത്രി ഡിന്നറിന് ക്ഷണം സ്വീകരിച്ചു ഡിന്നറിനു കൂടെ വരുന്ന സ്ത്രീകള്‍ 30 യൂറോയ്ക്കു വാങ്ങാന്‍ കിട്ടുന്നവര്‍ ആണെന്ന പൊതുധാരണയാണോ സംവിധായികയ്ക്കുള്ളത് എന്നും ഒരാളെ കണ്ടാല്‍ എങ്ങനെയാണ് 30യൂറോ എന്ന് വിലയിടാന്‍ കഴിയുക എന്നും കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ ഈ ഡയലോഗ് പാര്‍വതി പറഞ്ഞത് കൊണ്ട് ആണോ ഇത് വിവാദമാകാത്തത് എന്നും ചോദിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം ഉയരുന്നത്.
അന്തി ചര്‍ച്ചക്കാരും ചാനലില്‍ കയറിയിരുന്ന് മമ്മൂട്ടിയുടെ കസബ കഥാപാത്രം പോസ്റ്റുമാര്‍ട്ടം നടത്തിയവരും ഒന്നും ഇപ്പോള്‍ ഇല്ല. ആര്‍ക്കും ചോദ്യം ചെയ്യുകയും വേണ്ട, ഇതൊരു വിഷയം ആക്കുകയും വേണ്ട. അഥവാ ഇനി അത് പാര്‍വതി എഴുതി ഉണ്ടാക്കിയത് അല്ല പാര്‍വതി പറഞ്ഞത് അല്ല കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി കഥാപാത്രം പറയുന്നതാണ് എന്നൊക്കെ തര്‍ക്കിക്കാന്‍ വരുന്നവരോടും ഒന്നു ചോദിച്ചു കൊള്ളട്ടെ അങ്ങനെയെങ്കില്‍ കസബയിലെ രാജന് സക്കറിയയുടെ കഥാപാത്രത്തിന് പൂര്‍ണ്ണത വേണ്ടേ?
കസബയെ വിമര്‍ശിച്ച പാര്‍വതി അന്ന് പറഞ്ഞത് മമ്മൂട്ടി എന്തിനു ആ വേഷം തിരഞ്ഞെടുത്തു എന്ന രീതിയില്‍ ആയിരുന്നു. അല്ലെങ്കില്‍ സംവിധായകനോടും ഇത്തരം ഒരു ഡയലോഗിനോടും എന്തുകൊണ്ട് നോ പറഞ്ഞില്ല എന്നതായിരുന്നു.
മമ്മൂട്ടിയെ ഉപദേശിച്ച പാര്‍വതി എന്തേ ഈ ഒരു ഡയലോഗിനെ കീറി മുറിച്ച് പരിശോധിച്ചില്ല എന്നും ആണിനൊപ്പം രാത്രി പുറത്തിറങ്ങുന്ന പെണ്ണ് അയാള്‍ വിലകൊടുത്ത് വാങ്ങിയ വെറും ഒരു അഭിസാരികയായിരിക്കുമെന്ന് ചിന്തിക്കുന്ന നായികയെ തിരുത്താന്‍ പാര്‍വതിക്ക് കഴിയില്ലേ എന്നും സ്ത്രീ ശാക്തീകരണത്തിന് വാതോരാതെ സംസാരിക്കുന്ന പാര്‍വതിക്ക് ആ ഡയലോഗിനോട് ‘നോ’ പറയാനുള്ള ധൈര്യമില്ലായിരുന്നോ എന്നുമാണ് പാര്‍വതിയ്ക്ക് എതിരെ ഉയരുന്ന വാദങ്ങള്‍.
ഇതു കൂടാതെ അതേ സിനിമയില്‍ മറ്റൊരു സാഹചര്യത്തില്‍ പാര്‍വതി ‘ഇവിടുത്തെ പെണ്ണുങ്ങള് ഒന്നും ശെരിയല്ല മോനെ അത് കൊണ്ട് ഇരുട്ടും മുന്നേ പൊയ്ക്കോളൂ’ എന്ന്പറയുന്ന ഒരു ഡയലോഗ് കൂടി ഉണ്ട്. ഇതൊരു പുരുഷനായിരുന്നു പറഞ്ഞിരുന്നതെങ്കിലോ എന്നും ഇത് വീണ്ടും അന്തി ചര്‍ച്ച ആയേനെ എന്നും പറയുന്നവരുമുണ്ട്.
ആരോപണങ്ങള്‍ എന്നും മമ്മൂട്ടി, മോഹന്‍ലാല്‍ പോലെയുള്ള താരങ്ങളെ ലക്ഷ്യം വെച്ച് ആണെങ്കില്‍ മാത്രമേ സ്ത്രീ വിരുദ്ധതയ്ക്കെതിരെയുള്ള പോരാട്ടം എല്ലാവരും നടത്തുകയുള്ളോ? മലയാള സിനിമ കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ഡയലോഗ് പറഞ്ഞത് മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല, അത് പാര്‍വതി ആണെന്ന് പറയേണ്ടി വരുന്നതാണ് പാര്‍വതിയുടെ മൈ സ്റ്റോറിയിലെ ഡയലോഗുകള്‍ എന്നും ആ പാര്‍വതിയാണ് സ്ത്രീകള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ടിരിക്കുന്ന ഡബ്ല്യുസിസിയുടെ തലപ്പത്തിരിക്കുന്നത് എന്നത് എല്ലാവരും ഓര്‍മ്മിക്കേണ്ടത് ആണെന്നും സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാവുകയാണ്.